in , , ,

LOVELOVE LOLLOL OMGOMG

സസ്‌പെൻഷൻ പിൻവലിച്ചു; റെഡ് കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്‌സ് താരം ഒഡീഷയ്ക്കെതിരെ ഇറങ്ങും

ഐഎസ്എല്ലിൽ ഇപ്രാവശ്യം വന്ന പ്രധാന നിയമങ്ങളിൽ ഒന്നാണ് റെഡ് കാർഡ് ലഭിച്ച താരങ്ങളുടെ കാര്യത്തിൽ ക്ലബ്ബുകൾക്ക് അപ്പീൽ പോകാമെന്നത്. കളിക്കളത്തിൽ റെഡ് കാർഡ് ലഭിച്ച താരങ്ങളുടെ കാര്യത്തിൽ അപ്പീൽ പോവുകയാണ് എങ്കിൽ ഗുരുതര ഫൗൾ അല്ല എന്ന് എഐഎഫ്എഫിന്റെ ഗവേർണിംഗ് ബോഡിക്ക് ബോധിക്കുകയും ചെയ്താൽ റെഡ് കാർഡ് മഞ്ഞക്കാർഡായി മാറ്റുകയും അത് മുഖേന അടുത്ത മത്സരത്തിലെ സസ്‌പെൻഷൻ ഒഴിവാകുകയും ചെയ്യും.

പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ റെഡ് കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ഐബാൻ ദോഹലിംഗിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് അപ്പീൽ പോകുകയും പ്രസ്തുത അപ്പീലിൽ താരത്തിന്റെ റെഡ് കാർഡ് മഞ്ഞകാർഡായി മാറ്റുകയും ചെയ്തതെന്നാണ് റിപോർട്ടുകൾ.ഈ സാഹചര്യത്തിൽ ഐബാന് ഒഡീഷയ്ക്കെതിരെയുള്ള മത്സരം കളിക്കാനാവും.

പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ 74 ആം മിനുട്ടിലാണ് ഐബാന് ലിയോൺ അഗസ്റ്റിനെ ഫൗൾ ചെയ്തതിന് റെഡ് കാർഡ് ലഭിച്ചത്. ഈ റെഡ് കാർഡാണ് ബ്ലാസ്റ്റേഴ്സിന്റെ അപ്പീലിൽ എഐഎഫ്എഫ് മഞ്ഞകാർഡായി ലഘൂകരിച്ചത്.

അതേ സമയം അവസാന മത്സരത്തിൽ റെഡ് കാർഡ് ലഭിച്ച മറ്റൊരു പ്രതിരോധ താരം മിലോസ് ഡ്രിങ്കിച്ച് ഒഡീഷയ്ക്കെതിരെ കളിക്കില്ല. രണ്ട് മഞ്ഞകാർഡുകളാണ് മിലോസിന് റെഡ് കാർഡായി പരിണമിച്ചത്.

ഡയറക്ട് റെഡ് കാർഡിന് മാത്രമേ ക്ലബ്ബുകൾക്ക് അപ്പീൽ നല്കാൻ സാധിക്കുകയുള്ളു. മഞ്ഞകാർഡ് തുടരെ ലഭിച്ച് കൊണ്ടുള്ള റെഡ് കാർഡ് അപ്പീലിന് പരിഗണിക്കുകയില്ല.

index: https://x.com/kbfcxtra/status/1877645248827973958

റെഡ് കാർഡ് പിൻവലിച്ചു🔥; കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ സൂപ്പർ താരവുമുണ്ടാകും…

പരിക്കിൽ നിന്ന് തിരിച്ചെത്തി 3 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ; ഒഡീഷയ്ക്കെതിരെ കളിക്കും