CricketIndian Premier League

റുതുരാജിന്റെ ക്യാപ്റ്റൻസി അബദ്ധം!! പഞ്ചാബിനെ പൂട്ടാൻ കിട്ടിയ അവസരം മുതലാക്കിയില്ല, വിമർശനം…

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18ആം സീസണിൽ ഇതുവരെ ചെന്നൈ സൂപ്പർ കിങ്‌സിന് മികച്ചൊരു ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതോടകം ടീം അഞ്ചിൽ നാല് മത്സരങ്ങളും തോറ്റ് കഴിഞ്ഞു. ചൊവ്വാഴ്ച നടന്ന പഞ്ചാബുമായുള്ള മത്സരം 18 റൺസിനാണ് CSK തോറ്റത്.

CSK യുടെ ഈയൊരു തോൽവിയുടെ കാരണക്കാരൻ ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദാണെന്നു പറയാം. പഞ്ചാബിനെ ഇതിലും കുറഞ്ഞ സ്കോറിൽ ഒത്തുക്കാനും തോൽപ്പിക്കാനും റുതുരാജിന് സാധിക്കുമായിരുന്നു. 

ഗെയ്ക്വാദ് കാര്യങ്ങൾ കൂടുതൽ മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ പഞ്ചാബ് കിങ്‌സിനു ഒരിക്കലും ആറു വിക്കറ്റിനു 219 റണ്‍സെന്ന കൂറ്റന്‍സ്കോറിലെത്തിയില്ലായിരുന്നു. കാരണം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെടുത്ത് നിന്ന പഞ്ചാബാണ് പിന്നീട് ഒരു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെത്തിച്ചത്.

റുതുരാജിന് തന്റെ തന്ത്രകൾ പയറ്റി പഞ്ചാബിനെ ചെറിയ സ്കോറിൽ ഒത്തുക്കാൻ സാധിക്കാഞ്ഞത് തിരച്ചടിയായി. അതോടൊപ്പം ഫീൽഡിഗ് നോക്കുമ്പോഴും അദ്ദേഹത്തിൻ മികച്ചൊരു ഫീൽഡിങ് ലൈനുണ്ടാക്കാൻ സാധിച്ചില്ല. ക്യാപ്റ്റൻ എന്ന നിലയിൽ ബാറ്റിംഗിലും റുതുരാജിന്റെ പ്രകടനം മോശമായിരുന്നു.