FootballLaliga TeamsReal MadridSportsTransfer News

‘അവനെ ടീമിലെത്തിക്കണം’; റയലിൽ ആദ്യ ആവശ്യവുമായി സാബി

എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് റയലിന് എളുപ്പമുള്ള കാര്യമല്ല. ലിവർപൂൾ, മാൻഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്ക് തുടങ്ങിയ വമ്പന്മാർ താരത്തിന് പിന്നാലെയുണ്ട്.

സാബി അലോൺസോ റയൽ മാഡ്രിഡ് പരിശീലക ചുമതല ഏറ്റെടുത്തിരിക്കുകയാണ്. അടുത്ത സീസൺ മുതൽ സാബിയെ റയലിന്റെ ഡഗ് ഔട്ടിൽ നമ്മുക്ക് കാണാനാവും.. പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ റയലിൽ ആദ്യ ആവശ്യം ഉയർത്തിയിരിക്കുകയാണ് സാബി.

സ്പാനിഷ് മാധ്യമമായ റേഡിയോ മാർക്കോയുടെ റിപ്പോർട്ട് പ്രകാരം തന്റെ പഴയ തട്ടകമായ ബയേൺ ലെവർകൂസൻറെ യുവതാരം ഫ്ലോറിയൻ വിർട്സിനെ ടീമിലെത്തിക്കാൻ സാബി റയൽ പ്രസിഡണ്ട് പെരസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

സാബിക്കൊപ്പം ലെവർകൂസനിൽ മികച്ച പ്രകടനം നടത്തുന്ന 22 നടത്തുന്ന വിർട്സ് സാബിയുടെ തുറുപ്പ് ചീട്ടുകളിൽ ഒരാൾ കൂടിയായിരുന്നു. അതിനാലാണ് താരത്തെ തിരികെ എത്തിക്കാൻ സാബി ശ്രമിക്കുന്നത്.

എന്നാൽ താരത്തെ സ്വന്തമാക്കുക എന്നത് റയലിന് എളുപ്പമുള്ള കാര്യമല്ല. ലിവർപൂൾ, മാൻഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യുണിക്ക് തുടങ്ങിയ വമ്പന്മാർ താരത്തിന് പിന്നാലെയുണ്ട്.

ഇതിൽ മാഞ്ചസ്റ്റർ സിറ്റിയാണ് താരത്തിനായി കൂടുതൽ ശ്രമം നടത്തുന്നത്.താരത്തെ സ്വന്തമാക്കണമെങ്കിൽ സിറ്റിയെ റയലിന് മറികടക്കേണ്ടതുണ്ട്.