കളിക്കാർ എന്നും ഫിറ്റ്നസ്സിന് പ്രാധാന്യം നൽകുന്നവരാണ്. സാങ്കേതിക മികവുണ്ടെങ്കിലും ഫിറ്റ്നസ് ഇല്ലെങ്കിൽ അവസരം നഷ്ടമാവുക എന്നത് സ്വാഭാവികമാണ്. ഇപ്പോഴിതാ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ പത്ത് കിലോ കുറച്ച യുവതാരത്തിന്റെ ഡയറ്റ് രീതികൾ ശ്രദ്ധ നേടുകയാണ്..
സർഫ്രാസ് ഖാനാണ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താനായി പത്ത് കിലോ കുറച്ചത്. കഴിഞ്ഞ വർഷം ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കുറിച്ച സർഫ്രാസ് സമീപകാലത്തായി സീനിയർ ടീമിലെ സ്ഥിര സാന്നിധ്യമല്ല. എന്നാൽ ഇംഗ്ലണ്ട് ലയൺസിനെതിരെയുള്ള ഇന്ത്യ എ ടീമിൽ താരം ഇടം പിടിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യ എയ്ക്കായി കളിയ്ക്കാൻ 10 കിലോ കുറച്ച സർഫ്രാസ് ലക്ഷ്യമിടുന്നത് സീനിയർ ടീമിലെ സ്ഥിരസാനിധ്യമാണ്.
തൂക്കം കുറയ്ക്കാനായി വേവിച്ച പച്ചക്കറികളും കോഴിയിറച്ചിയുമാണു താരം ഡയറ്റിന്റെ ഭാഗമായി കഴിക്കുന്നത്. തൂക്കത്തിന്റെ പേരിൽ ഏറെ വിമർശനം കേട്ട താരം കൂടിയാണ് സർഫ്രാസ്.
അതേ സമയം, രണ്ട് മത്സരങ്ങളാണ് ഇന്ത്യ എ ടീം ഇംഗ്ലണ്ട് ലയൺസിനെതിരെ കളിക്കുന്നത്. ജൂൺ 13 മുതൽ ഇന്ത്യൻ സീനിയര്‍ ടീമിനെതിരെയും എ ടീമിന് മത്സരങ്ങളുണ്ട്.
എന്നാൽ, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ശുഭ്മൻ ഗിൽ ടെസ്റ്റ് ടീമിനെ നയിക്കുമെന്നാണു കരുതുന്നത്.
