Uncategorized

കിടിലൻ സൂപ്പർ ഫോറിൻ സൈനിങ്ങിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് പണി കൊടുക്കാൻ എതിരാളികൾ!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന വിദേശ താരത്തിന് പിന്നാലെയാണ് ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ സ്വന്തമാക്കുവാൻ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ ട്രാൻസ്ഫർ നീക്കങ്ങൾ നേരത്തെ മുതൽ ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവിൽ വരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ കരുക്കൾ നീക്കുന്നത് മുംബൈ സിറ്റി എഫ് സി യുടെ താരമായ ടിരി എന്ന സ്പാനിഷ് ഡിഫൻഡറുടെ പിന്നാലെയാണ്.

Also Read –  പുതിയ ക്ലബ്ബിനെ കിട്ടാതെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ ആശാൻ👀ട്രാൻസ്ഫർ അപ്ഡേറ്റ്..

സ്പാനിഷ് സൂപ്പർതാരത്തിന് സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് എതിരാളികളായി താരത്തിന് പിന്നാലെ ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നത് നിരവധി ക്ലബ്ബുകളാണ്.

Also Read –  വെടിക്കെട്ട് ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥 ഇതൊരു കിടിലൻ സൈനിങായിരിക്കും..

ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ കളിക്കുന്ന ബാംഗ്ലൂരു എഫ് സി, ടിരിയുടെ മുൻ ക്ലബ്ബായ ജംഷഡ്പൂര് എഫ് സി, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് കൂടാതെ കരാർ പുതുക്കുവാൻ മുംബൈ സിറ്റി എഫ് സി യും ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്നുണ്ട്. അതിനാൽ ടിരിയെ സ്വന്തമാക്കുവാൻ ഈ ക്ലബ്ബുകളുടെ വെല്ലുവിളികൾ ബ്ലാസ്റ്റേഴ്സിന് മറികടന്നേ മതിയാവൂ.

Also Read –  കേരള ബ്ലാസ്റ്റേഴ്‌സ് റഡാറിലുള്ള താരത്തിന്റെ സൈനിങ് പൂർത്തിയായി👀🔥എതിരാളികളുടെ വെല്ലുവിളികൾക്ക്‌ അന്ത്യം..