Uncategorized

അഡ്രിയാൻ ലൂണക് പോകാൻ താല്പര്യമില്ല😍🔥പക്ഷെ മാനേജ്മെന്റ് ഇങ്ങനെയാണേൽ വേറെ വഴിയില്ല!!

നിലവിൽ പുറത്തു വരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി നായകനായ അഡ്രിയാൻ ലൂണ പുറത്തുപോവാനുള്ള സാധ്യതകൾ തള്ളികളായാനാവില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനുള്ള ട്രാൻസ്ഫർ നീക്കങ്ങൾക്കിടയിലൂടെ ടീമിൽ നിലവിലുള്ള ചില താരങ്ങളെ വിൽക്കാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.

പുറത്തുവരുന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സൂപ്പർതാരമായ അഡ്രിയാൻ ലൂണയേ വിൽക്കാനുള്ള ആലോചനകളിലാണ്. സൂപ്പർതാരത്തിനോട് പുതിയൊരു ക്ലബ് കണ്ടെത്തുവാനും മാനേജ്മെന്റ് ആവശ്യപ്പെട്ടതാണ് റിപ്പോർട്ടുകൾ.

Also Read  –  ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് പ്ലാനുകൾ എന്തൊക്കെയാണ്!! മാനേജ്മെന്റിന്റെ പദ്ധതികൾ ഇതാണ്..

അതേസമയം അഡ്രിയാൻ ലൂണയേ വിൽക്കുന്നതിനോട് പൂർണമായും അതൃപ്‌തി പ്രകടിപ്പിക്കുകയാണ് ആരാധകർ. ലൂണയേ ടീമിൽ നിലനിർത്തണമെന്ന ആവശ്യമാണ് ആരാധകർക്കുള്ളത്. എന്നാൽ ക്ലബ്ബിന്റെ ആരാധകരുടെ ആവശ്യങ്ങൾക്കും ഇമോഷനുകൾക്കും ചെവി കൊടുക്കാത്ത ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തങ്ങളുടെ മണ്ടൻ ട്രാൻസ്ഫർ പദ്ധതികൾക്ക് പിന്നാലെയാണ് പോവുന്നത്.

Also Read  –  നിങ്ങൾക്ക് വേണ്ടെങ്കിൽ ലൂണയേ ഞങ്ങൾക്ക് തരൂ.!! ലൂണയേ സൈൻ ചെയ്യാൻ എതിരാളികൾ..

അഡ്രിയാൻ ലൂണക്കും കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരണമെന്നാണ് ആഗ്രഹം, മുൻപ്  ഐ എസ് എൽ ക്ലബ്ബുകളുടെ കിടിലൻ ഓഫറുകൾ വന്നപ്പോഴും കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരുവാനാണ് നായകൻ  തീരുമാനിച്ചത്.

Also Read  –  നിങ്ങൾക്ക് വേണ്ടെങ്കിൽ ലൂണയേ ഞങ്ങൾക്ക് തരൂ.!! ലൂണയേ സൈൻ ചെയ്യാൻ എതിരാളികൾ..

എന്നാൽ മുൻപ് പല സൂപ്പർതാരങ്ങളെയും വിറ്റുതുലച്ചത് പോലെ അഡ്രിയാൻ ലൂണയെയും വിറ്റു കാശാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ആലോചിക്കുന്നത്. ക്ലബ് മാനേജ്മെന്റിൽ നിന്നും ഇത്തരം സമീപനങ്ങളുണ്ടാവുമ്പോൾ അഡ്രിയാൻ ലൂണക് ബ്ലാസ്റ്റേഴ്സ് വിട്ടുപോവേണ്ട കാര്യത്തിൽ തീരുമാനം എടുക്കേണ്ടതായി വരും.

Also Read  –  കേരള ബ്ലാസ്റ്റേഴ്സിൽ അവസരങ്ങളില്ല!! യുവ സൂപ്പർതാരത്തിന് വേണ്ടി ക്ലബ്ബുകൾ നോക്കി ബ്ലാസ്റ്റേഴ്‌സ്…