ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും സൂപ്പർ താരങ്ങളെ റാഞ്ചി എടുക്കുവാൻ കാത്തിരിക്കുകയാണ് എതിരാളികൾ. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ പലതാരങ്ങളെയും കാണാനാവില്ല.
പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മാനേജ്മെന്റ് മറുഭാഗത്ത് കൂടി നിലവിൽ ടീമിലുള്ള ചില താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം നായകൻ ലൂണയോട് പുതിയ ക്ലബ്ബ് കണ്ടെത്തുവാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read – ബ്ലാസ്റ്റേഴ്സിലെ മാലപ്പടക്കത്തിനു മാനേജ്മെന്റ് തിരി കൊളുത്തുന്നു👀 പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..
തുടർച്ചയായ നാല് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഉറുഗ്വയ് സൂപ്പർതാരമായ അഡ്രിയാൻ ലൂണയേ സ്വന്തമാക്കുവാൻ നിലവിൽ രണ്ട് ക്ലബ്ബുകളാണ് ഐ എസ് എലിൽ നിന്നും താല്പര്യം കാണിക്കുന്നത്. എന്തെങ്കിലും ഒരു അവസരം കിട്ടുകയാണെങ്കിൽ ലൂണയുടെ സൈനിങ് തൂക്കാനുള്ള തയ്യാറെടുപ്പിലാണ് എതിരാളികളുള്ളത്.
Also Read – കിടിലൻ വെടിക്കെട്ട് വിദേശസൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥ഈ സൂപ്പർതാരം വരുമോ?- Aavesham CLUB: Powering Passion
മുംബൈ സിറ്റി എഫ് സി, എഫ്സി ഗോവ എന്നിവരാണ് ലൂണയുടെ ട്രാൻസ്ഫർ സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അഡ്രിയാൻ ലൂണയേ വിൽക്കുവാനുള്ള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ര സന്തോഷവാന്മാരുമല്ല.
Also Read – ബ്ലാസ്റ്റേഴ്സിന്റെ വിദേശസൈനിങ് പ്ലാനുകൾ എന്തൊക്കെയാണ്!! മാനേജ്മെന്റിന്റെ പദ്ധതികൾ ഇതാണ്..