ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിന് മുൻപായി പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.
Also Read – പെരേര ഡയസിനെ കൈവിട്ട് ബാംഗ്ലൂരു👀 സൂപ്പർതാരത്തിന്റെ സൈനിങ് ഇനിയെങ്ങോട്ടാണ്??
ഇന്ത്യൻ താരങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്സ് നിരവധി ട്രാൻസ്ഫർ നടത്തുന്നുണ്ടെങ്കിലും ട്രാൻസ്ഫർ നീക്കങ്ങൾ വിജയകരമായി പൂർത്തിയാവുന്നില്ല. എതിരാളികളായ മുംബൈ സിറ്റി എഫ്സിയുടെ ഇന്ത്യൻ സൂപ്പർതാരത്തിനായി ബ്ലാസ്റ്റേഴ്സ് നടത്തിയ ട്രാൻസ്ഫർ ശ്രമങ്ങൾ വിഫലമായിരിക്കുകയാണ്.
മുംബൈ സിറ്റി എഫ്സിയുമായി കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറിയ വിപിൻ സിംഗിനെ സ്വന്തമാക്കുവാൻ രംഗത്തുണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരത്തിന് സ്വന്തമാക്കുന്നതിന് അരികിലായിരുന്നുവെന്ന് ഖേൽനൗ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Also Read – അഞ്ച് വർഷത്തെ ഗംഭീര കരാറിൽ സൈനിങ് തൂക്കി കൊമ്പന്മാർ😍🔥കിടിലൻ താരം ബ്ലാസ്റ്റേഴ്സിൽ!!
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ മികച്ച ഓഫറുകൾ നൽകിക്കൊണ്ട് ഈസ്റ്റ് ബംഗാൾ മുന്നോട്ട് വന്നതോടെ നിലവിൽ സൂപ്പർതാരത്തിന്റെ സൈനിങ് കൊൽക്കത്ത ക്ലബ് സ്വന്തമാക്കിയിട്ടുണ്ട്. ഈസ്റ്റ് ബംഗാളിലേക്കുള്ള ഫ്രീ ട്രാൻസ്ഫറിലൂടെയുള്ള സൂപ്പർതാരത്തിന്റെ നീക്കം ഉറപ്പായിട്ടുണ്ടെന്നു മാർകസ് അപ്ഡേറ്റ് നൽകി.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് എത്തി മക്കളെ😍🔥 കൂടെ മറ്റൊരു മിഡ്‌നൈറ്റ് പ്രഖ്യാപനവുമായി കൊമ്പന്മാർ..
