FootballKBFCSportsTransfer News

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ; അർഹിച്ച കൂടുമാറ്റം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. അതുകൊണ്ട് തന്നെ ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇപ്പോളിത ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ മലയാളി പ്രതിരോധ താരം ബിജോയ്‌ വർഗീസിനെ സ്വന്തമാക്കിയിരിക്കുകയാണ് ഐഎസ്എൽ ക്ലബ്ബായ പഞ്ചാബ് എഫ്സി.

ഐ-ലീഗ് ക്ലബ്ബായ ഇന്റർ കാശിയിൽ നിന്നുമാണ് താരം പഞ്ചാബിലേക്ക് കൂടുമാറുന്നത്. 2027 വരെ നീളുന്ന രണ്ട് വർഷ കരാറിലാണ് താരം പഞ്ചാബിലെത്തുക. ഖേൽ നൗവാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. 

ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിലൂടെ വളർന്നു വന്ന താരമാണ് ബിജോയ്‌. കഴിഞ്ഞ സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബിജോയ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. പിന്നീട് താരം ഇന്റർ കാശിക്കായി ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്.

എന്തിരുന്നാലും ഐഎസ്എലിലേക്ക് താരത്തിന് അർഹിച്ചൊരു തിരിച്ചുവരവ് തന്നെയാണ് ലഭിച്ചിരിക്കുന്നത്. താരത്തിന്റെ സൈനിങ്ങുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാവുന്നതാണ്.