FootballFootball Cup CompetitionsIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ 6 ക്ലബ്ബുകൾ ഡ്യൂറണ്ട് കപ്പ് കളിച്ചേക്കില്ല; സുപ്രധാന തീരുമാനം

ഈ ആറ് ക്ലബ്ബുകളും ഇത് വരെ തങ്ങളുടെ പ്രീ- സീസൺ തയാറെടുപ്പുകൾ ആരംഭിച്ചിട്ടില്ലെന്നും ഖേൽ നൗ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. നിലവിൽ എഫ്എസ്ഡിഎലും- എഐഎഫ്എഫും തമ്മിലുള്ള കരാർ പ്രശ്നവും ക്ലബ്ബുകൾ പ്രീ- സീസൺ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പിന്നോട്ടടിച്ചതായാലും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അടുത്ത മാസം ആരംഭിക്കുന്ന ഡ്യൂറൻഡ് കപ്പോട് കൂടി ഇന്ത്യൻ ഫുട്ബോൾ സീസൺ ആരംഭിക്കുകയാണ്. എന്നാൽ ഡ്യൂറൻഡ് കപ്പിന് മുന്നോടിയായി ആറ് ഐഎസ്എൽ ക്ലബ്ബുകൾ ടൂർണമെന്റിൽ പങ്കെടുത്തേക്കില്ല എന്ന റിപ്പോർട്ടുകൾ കൂടി പുറത്ത് വരികയാണ്.

ALSO READ: പഴയ ബ്ലാസ്റ്റേഴ്‌സ് പുലി; ഇപ്പോൾ കളിക്കുന്നത് യൂറോപ്പിലെ വമ്പൻ ലീഗിൽ; ഒപ്പം ടോപ് സ്‌കോറർ പട്ടവും

എഫ്സി ഗോവ, ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി, കേരളാ ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്സി എന്നീ ക്ലബ്ബുകളാണ് ഡ്യൂറൻഡ് കപ്പിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാൻ കഴിയില്ലെന്ന തീരുമാനം ഡ്യൂറൻഡ് കപ്പ് അധികൃതരെ അറിയിച്ചിരിക്കുന്നത്.

ALSO READ: ആശങ്ക വേണ്ട; ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് ശുഭസൂചന

ഈ ആറ് ക്ലബ്ബുകളും ഇത് വരെ തങ്ങളുടെ പ്രീ- സീസൺ തയാറെടുപ്പുകൾ ആരംഭിച്ചിട്ടില്ലെന്നും ഖേൽ നൗ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. നിലവിൽ എഫ്എസ്ഡിഎലും- എഐഎഫ്എഫും തമ്മിലുള്ള കരാർ പ്രശ്നവും ക്ലബ്ബുകൾ പ്രീ- സീസൺ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പിന്നോട്ടടിച്ചതായാലും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ALSO READ: റഫ പടിയിറങ്ങിയതെന്തിന്? കറ്റാല അതൃപ്തൻ; അപ്‌ഡേറ്റുകൾ പരിശോധിക്കാം

അതേ സമയം കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ വാരാന്ത്യത്തോട് കൂടി പ്രീ- സീസൺ പദ്ധതികളിൽ വ്യക്തത വരുത്തുമെന്നും ജൂലായ് ആദ്യ വാരം മുതൽ പരിശീലനം ആരംഭിക്കുമെന്നും പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ALSO READ: ഐഎസ്എല്ലിന് മരണമണി മുഴക്കുന്ന നിയമപോരാട്ടം; എന്താണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള തർക്കം? എന്താണ് കാരണം?അറിയാം…

ഏതായാലും ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പ് കളിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതകൾ വരേണ്ടതുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾ പങ്കാളിത്വം ഉറപ്പിക്കാൻ കഴിയില്ല എന്ന് മാത്രമാണ് അറിയിച്ചത്.