ഐ എസ് എൽ എന്ന് നടക്കും എന്നതുമായി ബന്ധപെട്ട് നിലവിൽ ഒരു അപ്ഡേഷൻ പോലും ഇല്ലാത്തെ സാഹചര്യത്തിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് വിദേശ താരങ്ങൾ.
നിലവിൽ ഇതോടകം തന്നെ പല വിദേശ താരങ്ങളും ക്ലബ് വിട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സൂപ്പർ താരം ജീസസ് ജിമ്മിനസ് ക്ലബ് വിട്ടത്.
അദ്ദേഹത്തിൻ പുറമെ നിലവിലുള്ള താരങ്ങളായ ലൂണ,നോഹ തുടങ്ങി പ്രമുഖരും ക്ലബ് വിടാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.
അതായത് ഐ എസ് എൽ അനിശ്ചിത കാലത്തേക്ക് നീളുമ്പോൾ താരങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുന്ന പ്രശ്നമാണ്.
