CricketCricket LeaguesIndian Premier LeagueSports

സിഎസ്കെയല്ല; സഞ്ജുവിന് 30 കോടി മോഹവില നൽകാൻ മറ്റൊരു വമ്പന്മാർ

റോയൽസ് വിടാനുള്ള താത്പര്യം സഞ്ജു റോയൽസിനെ അറിയിച്ചതായി ക്രിക്ക് ബസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ഐപിഎൽ മെഗാ താരലേലത്തിൽ എത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. സഞ്ജുവിനായി ഒരു വലിയ തുക മുടക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) തയ്യാറെടുക്കുന്നതായാണ് സൂചന.

സഞ്ജു സാംസൺ മെഗാ ലേലത്തിൽ എത്തുകയാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ കൊൽക്കത്ത 30 കോടി രൂപ വരെ മുടക്കാൻ സാധ്യതയുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ തുക മറ്റൊരു ടീമിനും നൽകാൻ സാധിക്കില്ല.

വിക്കറ്റ് കീപ്പർ ബാറ്ററെന്ന നിലയിൽ ടീമിന് കൂടുതൽ കരുത്ത് നൽകാൻ സഞ്ജുവിനാകും. യുവതാരങ്ങളെ നായകനാക്കി ടീം കെട്ടിപ്പടുക്കാൻ കെ.കെ.ആർ ശ്രമിക്കുന്നുണ്ട്.

സഞ്ജുവിനെപ്പോലൊരു താരത്തിനായി ഈ തുക മുടക്കാൻ കെ.കെ.ആർ തയ്യാറാണെങ്കിൽ, അത് ടീമിന്റെ ഭാവി പദ്ധതികളുടെ ഭാഗമായിരിക്കും. ഒരു ഇന്ത്യൻ താരത്തിന് ഇത്രയും വലിയ തുക ലഭിക്കുന്നത് ഇത് ആദ്യമായിരിക്കും.

രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ നിലനിർത്താതിരിക്കുകയാണെങ്കിൽ, അടുത്ത സീസണിൽ കൊൽക്കത്തയുടെ ജഴ്സിയിൽ സഞ്ജുവിനെ കാണാൻ സാധ്യതയുണ്ട്. റോയൽസ് വിടാനുള്ള താത്പര്യം സഞ്ജു റോയൽസിനെ അറിയിച്ചതായി ക്രിക്ക് ബസ്സ് റിപ്പോർട്ട് ചെയ്തിരുന്നു.