FootballIndian Super LeagueSports

ഐഎസ്എൽ സീസൺ ഒക്ടോബറിൽ തുടങ്ങില്ല; ഇനിയും വൈകും

മാർക്കസിന്റെ അഭിപ്രായം കണക്കിലെടുത്താൽ ലീഗ് നവംബറിൽ ആരംഭിക്കാനാണ് സാധ്യത. അതായത് നവംബറിലെ ഇന്റർ നാഷണൽ ബ്രേക്കിന് ശേഷം..

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ അടുത്ത സീസൺ ഒക്ടോബറിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിച്ച് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുലാവോ.ലീഗ് ഒക്ടോബറിൽ ആരംഭിക്കുന്നത് അത്ര ഉചിതമായ തീരുമാനമല്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഒക്ടോബറിൽ ലീഗ് ആരംഭിച്ചാൽ അത് താരങ്ങളെയും ടീമിനെയും പ്രതികൂലമായി ബാധിക്കുമെന്ന് മാർക്കസ് മെർഗുലാവോ പറയുന്നു. സെപ്റ്റംബർ 1-9, ഒക്ടോബർ 6-14, നവംബർ 10-18 എന്നീ ദിവസങ്ങളിൽ ഫിഫ അന്താരാഷ്ട്ര മത്സരങ്ങൾക്കായി താരങ്ങളെ വിട്ടുനൽകണം. അതിനാൽ ലീഗ് ഈ ദിവസങ്ങളിൽ നിർത്തിവെക്കേണ്ടിവരും.

തുടങ്ങുന്ന വേളയിൽ തന്നെ അന്താരാഷ്ട്ര മത്സരങ്ങൾക്കായി ലീഗ് നിർത്തിവെയ്ക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മാർക്കസിന്റെ അഭിപ്രായം കണക്കിലെടുത്താൽ ലീഗ് ഡിസംബറിൽ ആരംഭിക്കാനാണ് സാധ്യത. അതായത് നവംബറിലെ ഇന്റർ നാഷണൽ ബ്രേക്കിന് ശേഷം..

ഡിസംബറിലാണ്ലീഗ് ആരംഭിക്കുന്നത് എങ്കിൽ ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരും. സാധാരണ സെപ്റ്റംബർ- ഒക്ടോബർ മാസത്തിലാണ് ലീഗ് തുടങ്ങാറുള്ളത്.

അതേ സമയം ലീഗ് തുടങ്ങുന്നത് വൈകിയാൽ ക്ലബ്ബുകൾക്ക് സൈനിംഗുകൾ പൂർത്തീകരിക്കാൻ സമയം കൂടുതൽ ലഭിക്കും.