ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആഹ്ലാദവാർത്ത. ഐഎസ്എല്ലിന്റെ അനിശ്ചിതത്വം ആരാധകരെ നിരാശയിലാക്കിയിരുന്നു. ഇതോടെ ഇന്ത്യയിലെ ടോപ് ഡിവിഷൻ ക്ലബ്ബുകളുടെ പോരാട്ടവും ആരാധകർക്ക് നഷ്ടമായി. ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബോൾ സീസൺ ആരംഭിക്കാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും ഏകദേശതിയ്യതിയും പുറത്ത് വന്നിരിക്കുകയാണ്.
ഐഎസ്എൽ സീസൺ ആരംഭത്തിന്റെ പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും സൂപ്പർ കപ്പിന് ശേഷമായിരിക്കും ഐഎസ്എൽ നടക്കുക എന്ന റിപോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സൂപ്പർ കപ്പ് ഒക്ടോബർ മധ്യത്തോടെ നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പദ്ധതിയിടുന്നതായി മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ഫുട്ബോൾ കലണ്ടറിൽ ഒരു പ്രധാന ഇവൻ്റ് എന്ന നിലയിൽ സൂപ്പർ കപ്പ് ആരംഭം ആരാധകർക്ക് ആശ്വാസം നൽകുന്നു.
സൂപ്പർ കപ്പ് വിജയികൾക്ക് എഎഫ്സി യോഗ്യത ഉള്ളതിനാൽ ടീമുകൾ പ്രധാന ടീമിനെ തന്നെയായിരിക്കും കളത്തിലിറക്കുക.ടൂർണമെൻ്റിൻ്റെ സമയക്രമവും വേദികളും സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ സീസണിന് മുന്നോടിയായി സൂപ്പർ കപ്പ് നടത്തുന്നത് ക്ലബ്ബുകൾക്ക് അവരുടെ ടീമുകളെ വിലയിരുത്താനും പുതിയ കളിക്കാരെ കണ്ടെത്താനും ഒരു അവസരം നൽകും. ഇത് ടീമുകളുടെ പ്രകടനം മെച്ചപ്പെടുത്താനും പുതിയ തന്ത്രങ്ങൾ മെനയാനും സഹായിക്കും.
