മലയാളി താരം സഞ്ജു സാംസൺ ഏഷ്യകപ്പ് സ്‌ക്വാഡിൽ ഉൾപ്പെട്ടെങ്കിലും ആദ്യ ഇലവനിൽ അവസരം ലഭിക്കുമോ എന്ന കാര്യം ഇപ്പോഴും സംശയത്തിലാണ്. നാളെ ഇന്ത്യ ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ യുഎഇയെ നേരിടാൻ ഒരുങ്ങവെ സഞ്ജുവിന്റെ സാന്നിധ്യത്തെ പറ്റിയും നായകൻ സൂര്യകുമാർ യാദവ് മറുപടി നൽകിയിട്ടുണ്ട്.
സഞ്ജു നാളെ ആദ്യ ഇലവനിൽ ഉണ്ടാവുമോ എന്ന ചോദ്യത്തിന് “സഞ്ജുവിൻ്റെ കാര്യത്തിൽ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, നാളെ ശരിയായ തീരുമാനം എടുക്കുമെന്ന്” എന്നാണ് സൂര്യകുമാർ യാദവിൻ്റെ പ്രതികരിച്ചത്. അതായത് സഞ്ജു നാളെ കളിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നില്ല.
ടി20 ഫോർമാറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാൽ, ടീം മാനേജ്‌മെൻ്റ് എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും ആരാധകർക്ക് ചോദ്യചിഹ്നമായി നിലകൊള്ളുന്നു.
സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെൻ്റ്് ഇതുവരെ ഒരു വ്യക്തമായ തീരുമാനം എടുത്തിട്ടില്ല.
സഞ്ജു സാംസണിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അദ്ദേഹത്തിൻ്റെ ബാറ്റിംഗ് മികവ് ടീമിന് ഒരു മുതൽക്കൂട്ടാകുമെന്ന് അവർ വിശ്വസിക്കുന്നു. നാളത്തെ മത്സരത്തിൽ സഞ്ജു കളിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും.
