കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിലേക്കുള്ള ആദ്യ വിദേശ സൈനിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. 31 കാരനായ സ്പാനിഷ് സ്‌ട്രൈക്കർ കോൾഡോ ഒബീറ്റയുടെ വരവാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിൻറെ കളിശൈലി അനുസരിച്ച് ഒരു ക്ലിനിക്കൽ സ്‌ട്രൈക്കർ ആയിട്ടായിരിക്കില്ല അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ കളിക്കുക മറിച്ച് ‘ഫോക്കൽ പോയിന്റ്’ സ്ട്രൈക്കറുടെ റോളിലായിരിക്കും അദ്ദേഹം കളിക്കുക. എന്താണ് ‘ഫോക്കൽ പോയിന്റ്’ സ്ട്രൈക്കർ എന്നല്ലേ..പരിശോധിക്കാം..
ഒരു ടീമിന്റെ ആക്രമണത്തിന്റെ കേന്ദ്രബിന്ദു (Focal Point) എന്ന നിലയിൽ പ്രവർത്തിക്കുന്ന താരങ്ങളെയാണ് ഫോക്കൽ പോയിന്റ് സ്‌ട്രൈക്കർ എന്ന് വിശേഷിപ്പിക്കുന്നത്. ഒലിവിയർ ജിറൂഡ്, എഡിൻ ജെക്കോ, തമീ ഏബ്രഹാം എന്നിവരൊക്കെ ആ ഗണത്തിൽ പെട്ട സ്‌ട്രൈക്കർമാരാണ്. ഗോൾ നേടുന്നതിനേക്കാൾ ഉപരി, ടീമിന്റെ മുന്നേറ്റങ്ങളെ താങ്ങിനിർത്താനും സഹതാരങ്ങൾക്ക് അവസരം ഒരുക്കാനും പ്രതിരോധനിരയെ ശ്രദ്ധയിൽ നിർത്താനും വേണ്ടിയാണ് പരിശീലകർ ഫോക്കൽ പോയിന്റ് സ്‌ട്രൈക്കർമാരെ ഉപയോഗിക്കുന്നത്.പ്രത്യക്ഷത്തിൽ ഒരു ഗോൾവേട്ടക്കാരല്ല ഇവരെങ്കിലും ടീം ടാറ്റിക്സിൽ ഏറെ പ്രധാനപ്പെട്ട റോളാണ് ഇവർക്കുള്ളത്.
പന്ത് കൈവശം വെച്ച് ഹോൾഡ് ചെയ്ത് സ്വന്തം ടീമിലെ വിങ്ങർമാരെയും മധ്യനിരതാരങ്ങളെയും മുന്നേറ്റത്തിലേക്ക് കൊണ്ട് വന്ന് ആക്രമിക്കുക എന്ന ജോലിയാണ് ഫോക്കൽ പോയിന്റ് സ്‌ട്രൈക്കർമാരുടെ പ്രധാനജോലി. ഇത് ടീം പ്ലെയിങ്ങിന് ഏറ്റവും ഗുണകരമായ കളിരീതിയാണ്.
എതിർ ബോക്സിൽ സ്‌പൈസ് സൃഷ്ടിക്കുക എന്നതാണ് ഇവരുടെ മറ്റൊരു പ്രധാന ജോലി. എതിർ പ്രതിരോധത്തിന് കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് മൂലം ഒന്നോ രണ്ടോ എതിർ പ്രതിരോധ താരങ്ങൾ ഇവരെ മാർക്ക് ചെയ്യാൻ നിർബന്ധിതരാകും. എതിർ പ്രതിരോധതാരങ്ങൾ ഫോക്കൽ പോയിന്റ് സ്‌ട്രൈക്കറെ മാർക്ക് ചെയ്യുമ്പോൾ ഒരു ഫ്രീ സ്‌പൈസ് സൃഷ്ടിക്കാൻ സാധിക്കുകയും ഇത് സ്വന്തം ടീമിലെ
മുന്നേറ്റ നിരക്കാർക്ക് ഒരു സ്‌പൈസ് സൃഷ്ടിക്കുകയും ചെയ്യും.
പൊതുവേ, നല്ല ഉയരവും കരുത്തുമുള്ള കളിക്കാരായിരിക്കും ഫോക്കൽ പോയിന്റ് സ്‌ട്രൈക്കർമാർ. ഇത് പ്രതിരോധ താരങ്ങളുമായിട്ടുള്ള കായികപരമായ പോരാട്ടങ്ങളിൽ വിജയിച്ച് പന്ത് കൈവശം വെക്കാൻ സഹായിക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഒബീറ്റ ഇത്തരത്തിൽ ഫിസിക്കൽ ഗെയിമിങ് പേര് കേട്ട താരമാണ്. വേഗതയെക്കാൾ കൂടുതൽ ശക്തിക്കും പൊസിഷനിംഗിനും പ്രാധാന്യം നൽകുന്നു ഫോക്കൽ പോയിന്റ് സ്‌ട്രൈക്കർമാരുടെ ഗണത്തിൽ പെട്ട താരമാണ് ഒബിറ്റയും.
content: Kerala Blasters’ new signing Koldo Obieta will play as a ‘focal point’ striker for the Blasters
