CricketIndian Cricket TeamSports

സഞ്ജുവിന് പുതിയ വെല്ലുവിളി; മറ്റൊരു വെടിക്കെട്ട് കീപ്പർ കൂടി സെലക്ടർമാരുടെ ലിസ്റ്റിൽ

വെടിക്കെട്ട് പ്രകടനങ്ങൾ കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ സമീപകാലത്തായി ചർച്ചയായ താരമാണ് അഭിഷേക് ശർമ്മ. എന്നാൽ ഈ വെടിക്കെട്ട് അഭിഷേക് ശർമയിൽ അവസാനിക്കില്ല. ഇന്ത്യൻ ടീമിനായി വെടിക്കെട്ട് നടത്താൻ മറ്റൊരു താരം കൂടി ഒരുങ്ങുകയാണ്. അതും ഇതിഹാസ താരം യുവരാജ് സിംഗിന്റെ മേൽനോട്ടത്തിൽ.

ഇന്ത്യ എ ടീമിനായി ഓസ്‌ട്രേലിയ എ ടീമിനെതിരെ നടന്ന അനൗദ്യോഗിക ഏകദിന മത്സരത്തിൽ, വെറും 66 പന്തിൽ സെഞ്ചുറി നേടി ഞെട്ടിച്ച പ്രഭ്‌സിമ്രാൻ സിംഗ് (Prabhsimran Singh) ആണ് വെടിക്കെട്ട് പ്രകടനത്തിലൂടെ ശ്രദ്ധ നേടുന്നത്.

അഭിഷേക് ശർമ്മ (Abhishek Sharma), പ്രിയൻഷ് ആര്യ തുടങ്ങിയ യുവപ്രതിഭകളെ സ്വന്തം മേൽനോട്ടത്തിൽ പരിശീലിപ്പിച്ച യുവരാജ് സിങ് തന്നെയാണ് പ്രഭ്‌സിമ്രാൻ സിംഗിനെയും കളി പഠിപ്പിക്കുന്നത്.അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് പ്രകടനങ്ങൾക്ക് പിന്നിലും യുവരാജ് സിംഗിന്റെ മാർഗ്ഗനിർദ്ദേശമുണ്ടായിരുന്നു.

പ്രഭ്‌സിമ്രാൻ സിംഗിന്റെ കടന്ന് വരവ് മലയാളി താരം സഞ്ജു സാംസണും വെല്ലുവിളി സൃഷ്ടിക്കും.ആക്രമണോത്സുകമായ ഈ ബാറ്റിംഗ് ശൈലി, മധ്യനിരയിൽ അതിവേഗത്തിൽ റൺസ് ഉയർത്താനുള്ള കഴിവ് എന്നിവയെ കൂടാതെ വിക്കറ്റ് കീപ്പർ എന്ന റോളും ചെയ്യാൻ സാധിക്കുന്ന പ്രഭ്‌സിമ്രാൻ സഞ്ജുവിനൊത്ത എതിരാളിയാണ്.

യുവരാജിന് കീഴിൽ പരിശീലനം നടത്തുന്നതിനാൽ താരം ബാറ്റിങ്ങിൽ കൂടുതൽ ആക്രമണോല്സുകനാവും എന്ന കാര്യത്തിൽ സംശയമില്ല.