FootballIndian Super LeagueKBFCSports

ആ പൊസിഷനിലേക്ക് മികച്ചൊരു ഇന്ത്യൻ താരം വേണം; ബ്ലാസ്റ്റേഴ്സിനോട് ആരാധകർ

ഇതിനോടകം ടീം വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തീകരിച്ചിരിക്കുകയാണ്. ചിലപ്പോൾ ചില ഇന്ത്യൻ സൈനിംഗുകൾ ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം.

പുതിയ സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ സജീവമാക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇതിനോടകം ടീം വിദേശ താരങ്ങളുടെ ക്വാട്ട പൂർത്തീകരിച്ചിരിക്കുകയാണ്. ചിലപ്പോൾ ചില ഇന്ത്യൻ സൈനിംഗുകൾ ഇനി ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷിക്കാം. എന്നാൽ ഇതിനിടയിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വളരെ സുപ്രധാനമായ ഒരോർമപ്പെടുത്താൽ നടത്തുകയാണ് ആരാധകർ.

ടീമിന്റെ പ്രധാന ഗോൾ കീപ്പിംഗ് പൊസിഷനിലേക്ക് ഐഎസ്എൽ പരിചയസമ്പന്നനായ ഒരു താരത്തെ കൊണ്ട് വരണമെന്നാണ് ആരാധകരുടെ ആവശ്യം. കഴിഞ്ഞ രണ്ട് സീസണുകളിലായി ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഗോൾ കീപ്പറാണ് സച്ചിൻ സുരേഷ്. എന്നാൽ സച്ചിൻ സുരേഷിന്റെ പ്രകടനത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്.

ബ്ലാസ്റ്റേഴ്സിനൊടൊപ്പമുള്ള തന്റെ ആദ്യ സീസണിൽ മാത്രമാണ് സച്ചിൻ സുരേഷ് മികവ് പ്രകടിപ്പിച്ചിട്ടുള്ളു. എന്നാൽ പിന്നീട് ആ മികവ് പുലർത്താൻ സച്ചിന് സാധിച്ചില്ല എന്ന് മാത്രമല്ല, പല വമ്പൻ പിഴവുകളിലൂടെ ടീമിന്റെ പോയിന്റ് നഷ്ടമാവാൻ സച്ചിൻ കാരണക്കാരനാവുകയും ചെയ്തിരുന്നു.

അതിനാൽ സച്ചിൻ സുരേഷിന് പകരം മികച്ചൊരു ഇന്ത്യൻ ഗോൾ കീപ്പറെ ടീമിലെത്തിക്കാനാണ് ആരാധകർ ആവശ്യപ്പെടുന്നത്.

സച്ചിനെ കൂടാതെ നോറ ഫെർണാണ്ടസ്, അർശ് അൻവർ ശൈഖ് എന്നീ ഗോൾ കീപ്പർമാർ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉണ്ടെങ്കിലും ഇതിൽ ഐഎസ്എൽ പരിചയസമ്പത്ത് ഉള്ളത് സച്ചിന് മാത്രമാണ്.

Fans have a suggestion for Kerala Blasters