FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ ‘രാശി’ മാറി; വിദേശ ലീഗിൽ ടോപ് സ്കോററായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം

ബ്ലാസ്റ്റേഴ്സിൽ കേവലം ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ചിരുന്ന പെപ്ര ഇപ്പോൾ മിന്നും ഫോമിലാണ് എന്ന് മാത്രമല്ല, ഒരു ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ്.

കഴിഞ്ഞ രണ്ട് സീസണുകളിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരമാണ് ഘാനൻ മുന്നേറ്റതാരമായ ക്വമെ പെപ്ര. കഴിഞ്ഞ സീസൺ അവസാനത്തോടെയാണ് താരം ബ്ലാസ്റ്റേഴ്‌സ് വിടുന്നത്. ബ്ലാസ്റ്റേഴ്സിനായി 43 മത്സരങ്ങളിൽ നിന്നായി 14 ഗോളുകളും അഞ്ച് അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. എന്നാൽ ബ്ലാസ്റ്റേഴ്സിൽ കേവലം ശരാശരി പ്രകടനം മാത്രം കാഴ്ച വെച്ചിരുന്ന പെപ്ര ഇപ്പോൾ മിന്നും ഫോമിലാണ് എന്ന് മാത്രമല്ല, ഒരു ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ്.

ബ്ലാസ്റ്റേഴ്‌സ് വിട്ട പെപ്ര നേരെ പോയത് കമ്പോഡിയൻ പ്രഥമ ലീഗായ കമ്പോഡിയൻ പ്രീമിയർ ലീഗിലെ ചാമ്പ്യൻമാരായ പ്രീഹ് ഖാൻ സ്വേ റിയങ്ങിലേക്കാണ്. നിലവിൽ കമ്പോഡിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന പെപ്ര ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളാണ്.

കമ്പോഡിയൻ പ്രീമിയർ ലീഗിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ നേടിയ പെപ്ര ബ്രസീലിയൻ താരം പാട്രിക്കിനൊപ്പം ലീഗിലെ ടോപ് സ്കോററാണ്. ഒപ്പം 3 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം പ്രീഹ് ഖാൻ സ്വേ റിയങിനായി വിവിധ കോമ്പറ്റീഷനുകളിൽ നിന്നായി 9 മത്സരങ്ങൾ കളിച്ച താരം 9 ഗോളുകളും നേടിയിട്ടുണ്ട്. ഒപ്പം കമ്പോഡിയൻ സൂപ്പർ ലീഗ് കിരീടവും ക്ലബിനോടപ്പം താരം നേടി.

കമ്പോഡിയയിലെ താരത്തിന്റെ മികച്ച പ്രകടനം, ഒരിക്കലും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാക്കുന്നതോ കുറ്റബോധം സൃഷ്ടിക്കുന്നതോ ആയിരിക്കില്ല. കാരണം ഇന്ത്യൻ സൂപ്പർ ലീഗിനേക്കാൾ മത്സരനിലവാരം കുറഞ്ഞ ലീഗാണ് കംബോഡിയിലേത്.