FootballIndian Super CupKBFCSports

KBFC vs RUFC; മത്സരം തത്സമയം കാണാം…

സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. വൈകുന്നേരം 4:30 ന് ബാംബോലിം സ്റ്റേഡിയത്തിൽ രാജസ്ഥാൻ യൂണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ബാംബോലിം സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരങ്ങൾ ജിയോ ഹോട്ട്സ്റ്റാറിലൂടെയോ സ്റ്റാർ സ്പോർട്സിലൂടെയോ കാണാൻ സാധിക്കില്ല എന്ന അപ്‌ഡേറ്റ് നേരത്തെ പുറത്ത് വന്നതാണ്. പകരം എഐഎഫ്എഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് ഈ മത്സരങ്ങൾ ഉണ്ടാവുക. ( എഐഎഫ്എഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ലിങ്ക് താഴെ കൊടുക്കുന്നു. 4:30 മുതൽ ബ്ലാസ്റ്റേഴ്‌സ്- രാജസ്ഥാൻ മത്സരം തത്സമയം ഇതിൽ കാണാനാവും)

https://www.youtube.com/@IndianFootball

രാജസ്ഥാൻ യൂണൈറ്റഡിനെതിരെയുള്ള ആദ്യ മത്സരം മാത്രമല്ല, നവംബർ മൂന്നിന് സ്പോർട്ടിങ് ക്ലബ് ഡൽഹിക്കെതിരെയുള്ള മത്സരവും ഈ യൂട്യൂബ് ചാനലിലാണ് ടെലികാസ്റ്റ് ഉള്ളത്. എന്നാൽ നവംബർ ആറിന് മുംബൈ സിറ്റി എഫ്സിക്കെതിരെ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ്, ജിയോ ഹോട്സ്റ്റാർ എന്നിവയിൽ കാണാനാവും. ആ മത്സരം യൂട്യൂബ് ചാനലിൽ ഉണ്ടാവില്ല.