മുൻ പരിശീലകന്റെ ക്ലബ്ബിനെതിരെ മത്സരിക്കുക എന്നത് ഫുട്ബാളിൽ സർവസാധാരണമാണ്. എന്നാൽ ഇത്തരത്തിലുള്ള മത്സരങ്ങൾ കളിക്കാർക്ക് ചില സമ്മർദ്ദങ്ങളും സൃഷ്ടിക്കാറുണ്ട്. എല്ലാ തന്ത്രങ്ങളും അറിയാവുന്ന ഒരാൾക്കെതിരെ കളിക്കുമ്പോഴുള്ള സ്വാഭാവികമായ ഒരു സമ്മർദ്ദം. ബ്ലാസ്റ്റേഴ്സ് താരങ്ങളും ഈ സമ്മർദ്ദത്തിലേക്ക് കടക്കുകയാണ്. കാരണം ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകന്റെ ക്ലബ്ബിനെതിരെ കളിക്കാനൊരുങ്ങുകയാണ്.
ALSO READ: തിളങ്ങിയത് 4 താരങ്ങൾ മാത്രം; ബാക്കിയുള്ളവർ ശരാശരിക്ക് താഴെ; റേറ്റിംഗ് കാണാം
സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നവംബർ മൂന്നിന് സ്പോർട്ടിങ് ക്ലബ് ഡെൽഹിക്കെതിരെയാണ്. ആരാണ് സ്പോർട്ടിങ് ക്ലബ് ഡൽഹിയുടെ പരിശീലകൻ? അതെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സുപരിചതനായ തോമസ് ടോർസ്. 2020-21 സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ഡെവലെപ്മെന്റ് വിഭാഗത്തിന്റെ തലവനായി തുടങ്ങി, കഴിഞ്ഞ സീസണിൽ മൈക്കേൽ സ്റ്റാറേയ്ക്ക് പകരം താൽകാലിക പരിശീലകനായി വരെ ബ്ലാസ്റ്റേഴ്സിനൊടൊപ്പമുണ്ടായിരുന്ന വ്യക്തിയാണ് തോമസ് ടോർസ്.
ALSO READ: ഇവരെന്ന് നന്നാവും; മോശം പ്രകടനം തുടർന്ന് 2 ബ്ലാസ്റ്റേഴ്സ് താരങ്ങൾ…
ഒരു പക്ഷെ, ബ്ലാസ്റ്റേഴ്സിനൊടപ്പം ഏറ്റവും കൂടുതൽ കാലം ചിലവഴിച്ച പരിശീലകൻ കൂടിയാവും അദ്ദേഹം. അതിനാൽ തന്നെ സൂപ്പർ കപ്പിൽ അദ്ദേഹത്തിനെതിരെ ടീമിനെ നേരിടുക എന്നത് ബ്ലാസ്റ്റേഴ്സിന് സമ്മർദ്ദം നിറയ്ക്കുന്ന ഘടകമാണ്.
ALSO READ: ബ്ലാസ്റ്റേഴ്സിൽ ‘ മാർക്കോ’ യുടെ പിൻഗാമിയെത്തി; ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം
നിലവിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ കളിക്കുന്ന ഭൂരിഭാഗം താരങ്ങളും തോമസ് ടോർസിന്റെ കീഴിൽ കളിച്ചവരാണ്. പ്രത്യേകിച്ച് ബ്ലാസ്റ്റേഴ്സിലെ യുവതാരങ്ങൾ. അഡ്രിയാൻ ലൂണ, നോഹ സദോയി എന്നിവർ ടോർസിന് കീഴിൽ കളിച്ചവരാണ് എങ്കിലും ടോർസിന് വളരെ വ്യക്തമായി അറിയാവുന്നത് ബ്ലാസ്റ്റേഴ്സിലെ യുവതാരങ്ങളെയാണ്. നിഹാൽ സുധീഷ്, സച്ചിൻ സുരേഷ്, അയ്മൻ, അസ്ഹർ, കോറു സിങ് തുടങ്ങീ ബ്ലാസ്റ്റേഴ്സിലെ പ്രധാനികളെല്ലാം ടോർസിന് കീഴിൽ യൂത്ത് ടീമിൽ കളിച്ചവരാണ്. അതിനാൽ ഒരു താരത്തിന്റെ ദൗർബല്യം വളരെ വ്യക്തമായി അറിയാൻ ടോർസിന് സാധിക്കും. ഇത് അദ്ദേഹം അടുത്ത മത്സരത്തിൽ ഒരു ടീം സ്ട്രാറ്റജിയായി ഉപയോഗിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
ALSO READ: ബ്ലാസ്റ്റേഴ്സിന് ആശ്വാസവാർത്തയുമായി മുഖ്യമന്ത്രി
