CricketIndian Cricket TeamSports

ഗംഭീറിന് മൗനാനുവാദം; പിന്നിൽ മറ്റൊരാൾ; സഞ്ജുവിനെ പുറത്താക്കിയത് ആരെല്ലാം ചേർന്ന്..

ഞ്ജുവിന് പകരം ടീമിലെടുത്ത ജിതേഷ് ശർമയെയും പതിയെ പുറത്താക്കി അടുത്ത ടി20 ലോകകപ്പിന് പന്തിനെ തിരിച്ചെത്തിക്കാനാണ് പ്ലാൻ. എന്നാൽ ആരാണ് ഈ പദ്ധതിക്ക് പിന്നിൽ? ആരുടെ നീക്കത്തിന്റെ ഫലമായാണ് സഞ്ജു മൂന്നാം ടി20യിൽ നിന്നും പുറത്തായത്. പരിശോധിക്കാം..

ഓസീസിനെതിരെ മൂന്നാം ടി20യിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയതോടെ ഋഷഭ് പന്തിനെ ടി20 ടീമിലേക്ക് തിരിച്ച് കൊണ്ട് വരുന്ന ബിസിസിഐയുടെ പദ്ധതി തുടക്കമായിരിക്കുകയാണ്. സഞ്ജുവിന് പകരം ടീമിലെടുത്ത ജിതേഷ് ശർമയെയും പതിയെ പുറത്താക്കി അടുത്ത ടി20 ലോകകപ്പിന് പന്തിനെ തിരിച്ചെത്തിക്കാനാണ് പ്ലാൻ. എന്നാൽ ആരാണ് ഈ പദ്ധതിക്ക് പിന്നിൽ? ആരുടെ നീക്കത്തിന്റെ ഫലമായാണ് സഞ്ജു മൂന്നാം ടി20യിൽ നിന്നും പുറത്തായത്. പരിശോധിക്കാം..

ALSO READ: സഞ്ജുവിനെ പുറത്തിരുത്തിയത് വെറുതെയല്ല; കാരണമുണ്ട്

നായകൻ സൂര്യകുമാർ യാദവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നീക്കമുണ്ടാവാൻ സാധ്യതയില്ല. ഇന്ത്യൻ ടി20 ടീമിന്റെ നായകനാണെങ്കിലും ബിസിസിഐയിൽ ശക്തമായ സ്വാധീനമുള്ള ഒരു വ്യക്തിയല്ല അദ്ദേഹം. ടീം തെരഞ്ഞടുപ്പിൽ പോലും സൂര്യയ്ക്ക് വലിയ പങ്കില്ല. സെലക്ഷൻ കമ്മിറ്റി തരുന്ന താരങ്ങളെ വെച്ച് ടീമിനെ നയിക്കുക എന്ന ഉത്തരവാദിത്വം മാത്രമാണ് അദ്ദേഹത്തിന് ഉള്ളത്. അതിനാൽ സഞ്ജുവിനെ പുറത്താക്കാനുള്ള നീക്കം ഒരിക്കലും സൂര്യയുടെ അറിവോടെയല്ല.

ALSO READ: സഞ്ജു ടി20 ടീമിൽ നിന്നും പുറത്തേക്ക്; പകരം മറ്റൊരാളെ കണ്ട് വെച്ച് ബിസിസിഐ; റിപ്പോർട്ട്

സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗർക്കാരാണ് ഈ പദ്ധതിക്ക് പിന്നിലെന്ന് ന്യായമായി സംശയിക്കാം. ഋഷഭ് പന്തിനെ വലിയ രീതിയിൽ പിന്തുണയ്ക്കുന്ന വ്യക്തിയാണ് അഗാർക്കർ. ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ ഗംഭീറിന്റെ തീരുമാനത്തെ മറികടന്ന് പന്തിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതും ടെസ്റ്റ് ടീമിന്റെ ഉപനായകനായി പന്തിനെ തിരഞ്ഞെടുത്തതിനും പിന്നിൽ അഗാർക്കറാണ് എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. അപ്പോൾ സ്വാഭാവികമായും പന്തിനെ തിരിച്ചെത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത് ആരാണെന്ന് ഊഹിക്കാമല്ലോ..

ALSO READ: റെക്കോർഡ് ട്രേഡ്; സഞ്ജുവിന് പകരം സൂപ്പർ താരത്തെ സ്വന്തമാക്കാൻ രാജസ്ഥാൻ

പന്തിനെ എല്ലാ ഫോർമാറ്റിലും കീപ്പറാക്കാനും സഞ്ജുവിനെ ഒതുക്കാനും അഗർക്കാർ നിരന്തരം ശ്രമിച്ചിട്ടുണ്ട് എന്ന് തെളിയിക്കാൻ സാധിക്കുന്ന തെളിവുകളുമുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു സാംസണ്‍ പരിഗണിക്കപ്പെട്ടിരുന്നില്ല. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിയിരുന്നു സഞ്ജു. പന്തിന് പരിക്കേറ്റിട്ടും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. സഞ്ജുവിനെ ടീമിലെടുക്കാത്തതിന് കാരണമായി അഗാര്‍ക്കര്‍ പറഞ്ഞത് സഞ്ജു ഒരു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നാണ്. അദ്ദേഹം മധ്യനിരയില്‍ കളിക്കുന്നതിനേക്കാള്‍ നല്ലത് മുന്‍നിരയില്‍ ഇറങ്ങുന്നതാണെന്നാണ്.

2022ല്‍ ലക്‌നൗവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉണ്ടായിരുന്നു. അന്ന് അഗാര്‍ക്കര്‍ കമന്റേറ്ററാണ്. സഞ്ജു അന്ന് ബാറ്റിംഗിനെത്തിയത് ആറാമനായിട്ട്. മത്സരം ഇന്ത്യ പരാജയപ്പെട്ടെങ്കില്‍ സഞ്ജു 63 പന്തില്‍ 86 റണ്‍സുമായി പുറത്താവാതെ നിന്നു. മത്സരത്തിൽ തബ്രൈസ് ഷംസി എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. അന്ന് അഗാര്‍ക്കറുടെ കമന്ററി ഇങ്ങനെയായിരുന്നു. ”സഞ്ജുവിന്റേത് ഗംഭീര ഫിനിഷിംഗ് ആയിരുന്നു. കഴിഞ്ഞ ഓവറില്‍ കുറച്ച് പന്തുകള്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മാറ്റമുണ്ടായേനെ. എന്നാല്‍ ആ ഓവറില്‍ അദ്ദേഹത്തിന് ഒരു പന്ത് പോലും കളിക്കാന്‍ ലഭിച്ചില്ല.” ഇത്തരത്തിലാണ് അഗാര്‍ക്കര്‍ സംസാരിച്ചത്. അതേ അഗർക്കാർ ഇപ്പോൾ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷന്റെ കാര്യത്തിലും തകിടം മറിയുന്നത്, സഞ്ജുവിനെ ഒതുക്കുക എന്ന വ്യക്തമായ പ്ലാൻ അദ്ദേഹത്തിനുണ്ട് എന്നുള്ളത് കൊണ്ടാണ്.

സഞ്ജുവിന്റെ പുറത്താവലിൽ ഗംഭീറിന് പ്രത്യക്ഷ ഇടപെടൽ ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ എല്ലാത്തിനും അദ്ദേഹം മൗനാനുവാദം നൽകുന്നത്, ചിലപ്പോൾ സമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ടായിരിക്കാം.

CONTENT: Who dropped Sanju Samson from the T20 team