CricketIndian Cricket TeamSports

സഞ്ജു നാലാം ടി20യ്ക്കുണ്ടാവുമോ? സൂര്യയുടെ മറുപടി ഇങ്ങനെ..

ജിതേഷ് തുടരുമോ? അതോ സഞ്ജു തിരിച്ചെത്തുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് നായകൻ സൂര്യകുമാർ യാദവ്.

ഇന്ത്യ- ഓസ്ട്രലിയ ടി20 പരമ്പരയിലെ നാലാം ഏകദിനം വ്യാഴാഴ്ച നടക്കാനിരിക്കുയാണ്. ക്വീൻസ്ലാൻഡിലെ കരേറെ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പിന്നീടുള്ള രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരത്തിലും വിജയിച്ചതിനാൽ പരമ്പര നിലവിൽ 1-1 എന്ന നിലയിലാണ്. അതിനാൽ പരമ്പര നേടാൻ ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്. നിർണായകമായ നാലാം പോരിന് ഇറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസൺ ( SANJU SAMSON NEWS ) ടീമിലുണ്ടാവുമോ എന്ന ആശങ്കയിലാണ് ആരാധകർ.

ഹൊബാർട്ടിൽ നടന്ന മൂന്നാം ടി20യിൽ സഞ്ജു പുറത്തായിരുന്നു. പകരം ജിതേഷ് ശർമയയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. മത്സരത്തിൽ ബാറ്റ് ചെയ്ത ജിതേഷ് 13 പന്തിൽ 22 റൺസുമായി ഇന്ത്യൻ വിജയത്തിന് പ്രധാന പങ്ക് വഹിക്കുകയും ചെയ്തിരുന്നു. അതിനാൽ ജിതേഷ് തുടരുമോ? അതോ സഞ്ജു തിരിച്ചെത്തുമോ, എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് നായകൻ സൂര്യകുമാർ യാദവ്.

image: acc, x

ഹൊബാർട്ടിലെ മൂന്നാം മത്സരത്തിലെ വിജയത്തിന് ശേഷം നായകൻ സൂര്യ നാലാം ടി20യ്ക്കുള്ള ടീമിനെ പറ്റിയുള്ള സൂചന നൽകിയിരുന്നു. മൂന്നാം മത്സരത്തില്‍ ശരിയായ കോംബിനേഷനുമായാണ് ഇറങ്ങിയതെന്ന് കളി ജയിച്ചശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. പകരക്കാരായി വന്നവരെല്ലാം മൂന്നാം മത്സരത്തില്‍ മികവ് കാട്ടിയെന്നും സൂര്യ മത്സരശേഷം ആദം ഗില്‍ക്രിസ്റ്റിനോട് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു. ഇതിൽ നിന്നും നാലാം ടി20യ്ക്കും സമാന ടീമിനെ തന്നെ ഇറക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

WATCH: The Greatest Chase – The ultimate montage of India’s epic triumph over Australia

തുടരുന്ന അവഗണന

സഞ്ജു സാംസണെ ഇലവനിൽ നിന്നും പുറത്താക്കിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സമീപകാലത്തായി ടി20യിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന താരമാണ് സഞ്ജു. ആ താരത്തെ ശുഭ്മാൻ ഗില്ലിന് വേണ്ടി ഓപ്പണിങ് സ്ഥാനത്ത് നിന്നും മാറ്റിയത് പ്രതിഷേധങ്ങൾക്ക് ഇടവെച്ചിരുന്നു. സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയതു ബാറ്റിംഗ് ഓർഡറിൽ ഇടയ്ക്കിടെ വരുത്തുന്ന മാറ്റങ്ങളുമൊക്കെ വിമർശനം ഉയരാൻ കാരണമായിട്ടുണ്ട്. അതിനിടയിലാണ് സഞ്ജുവിനെ ടീമിൽ നിന്ന് പുറത്താക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജുവിനേക്കാൾ മോശം പ്രകടനമാണ് ഉപനായകൻ ഗിൽ കാഴ്ച്ച വെയ്ക്കുന്നത്, എന്നിട്ടും ഗില്ലിനെ ഗംഭീറും ബിസിസിഐ സംരക്ഷിക്കുകയാണെന്നും ഗില്ലിന് വേണ്ടി സഞ്ജുവിനെ ബലിയാടാക്കുന്നുവെന്നുമാണ് പ്രധാന വിമർശനം.

പന്തിന് വേണ്ടിയുള്ള പദ്ധതിയോ?

ഋഷഭ് പന്തിനെ എല്ലാ ഫോർമാറ്റിലും കീപ്പറാക്കാനുള്ള ബിസിസിഐയുടെ നീക്കമാണ് സഞ്ജുവിനെ പതിയെ ഒഴിവാക്കുന്നതിന് പിന്നിലെ കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അടുത്ത ടി20 ലോകകപ്പിൽ പന്തിനെ വിക്കറ്റ് കീപ്പറാക്കാൻ ബിസിസിഐ ആഗ്രഹിക്കുന്നതായി ചില റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

പ്രധാനമായും ചീഫ് സെലക്ടർ അജിത് അഗർക്കാരാണ് പന്തിനെ തിരിച്ച് കൊണ്ട് വരാൻ ആഗ്രഹിക്കുന്നത്. ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിൽ പന്തിനെ ഉൾപ്പെടുത്താൻ നിർബന്ധം കാണിച്ചത് അഗാർക്കർ ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ ടെസ്റ്റിൽ താരത്തിന് ഉപനായകസ്ഥാനവും നൽകിയതിന് പിന്നിൽ അഗാർക്കാരുടെ താൽപര്യമാണെന്ന വിലയിരുത്തലുണ്ട്.

പന്തിനെ ടി20യിലേക്ക് തിരികെ കൊണ്ട് വരിക എന്ന പദ്ധതിയുടെ ഭാഗമായാണ് സഞ്ജുവിനെ പതിയെ ടീമിൽ നിന്ന് ഒഴിവാക്കിയത്. അടുത്തത് ജിതേഷിനെയും പതിയെ ഒഴിവാക്കിയ ശേഷം, പന്തിന് തിരികെ കൊണ്ട് വരാനുള്ള യഥാർത്ഥ പ്ലാനുകൾ ആരംഭിക്കും. പന്തിന് വേണ്ടി മാത്രമല്ല, ഗില്ലിന് വേണ്ടിയും ബിസിസിഐയ്ക്ക് പ്രത്യേക താൽപര്യങ്ങളുണ്ട്. എല്ലാ ഫോമാറ്റിലും ഗില്ലിനെ നായകനാക്കാനാണ് ബിസിസിഐയുടെ അടുത്ത പദ്ധതി. അതിനായി രോഹിത് ശർമയെ ഇതിനോടപ്പം നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. അടുത്തത് സൂര്യകുമാർ യാദവിനെയും ടി20 നായകസ്ഥാനത്ത് നിന്ന് പതിയെ ഒഴിവാക്കും. ( SANJU SAMSON NEWS )