CricketIndian Cricket TeamSports

മോശം പ്രകടനം തുടർന്നാൽ പുറത്ത്; യുവതാരത്തിന് ഗംഭീറിന്റെ മുന്നറിയിപ്പ്?; സഞ്ജുവിന് കോളടിക്കും

ടീമിലെ താരങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുക എന്നത് ഗംഭീറിന്റെ രീതിയാണ്

പുതുതലമുറയിലെ മികച്ച ബാറ്ററാണ് ശുഭ്മാൻ ഗിൽ എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അദ്ദേഹം ടി20 ഫോർമാറ്റിന് യോജിച്ച താരമാണോ എന്ന കാര്യത്തിൽ മാത്രമാണ് പലർക്കും ഭിന്നാഭിപ്രായമുള്ളത്. ഇന്ത്യൻ ടീമിന്റെ മുഖമാക്കാനും എല്ലാ ഫോർമാറ്റിലും നായകനാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ഗില്ലിനെ ടി20 ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഗില്ലിനെ ടി20 ടീമിലെടുത്തതോടെ സമീപകാലത്തായി മികച്ച പ്രകടനം നടത്തിയിരുന്ന ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ഓർഡറും താറുമാറായി. കൂടാതെ സഞ്ജു സാംസണ് ബാറ്റിംഗ് ഓർഡറും യശ്വസി ജയ്‌സ്വാളിന് ടി20 ടീമിലെ സ്ഥാനവും നഷ്ടമായി. ഇതോടെ ഗില്ലിനെതിരെ വിമർശനം ശക്തമായി. ഓസിസ് പരമ്പരയിൽ( ind vs aus t20 ) മോശം പ്രകടനം തുടരുന്നതോടെ താരത്തിനെതിരെയുള്ള ആരാധക വിമർശനവും ശക്തമായി. എന്നാൽ വിമർശനങ്ങൾക്ക് ഫലം കാണുവാണെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ റിപോർട്ടുകൾ അനുസരിച്ച് ശുഭ്മന്‍ ഗില്ലിന്റെ ടി20 ഫോമില്‍ കോച്ച് ഗൗതം ഗംഭീറിന് അതൃപ്തിയുണ്ടെന്നന്നാണ് വിവരങ്ങൾ. താരത്തോട് ഗംഭീർ ഫോമിനെ കുറിച്ച് ദീര്ഘമായ സംഭാഷണം നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ഫോം കണ്ടെത്തിയില്ലെങ്കിൽ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കുകയെന്ന കടുപ്പമേറിയ നടപടിയും ഗംഭീർ സ്വീകരിച്ചേക്കുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയയുമായുള്ള നാലാം ടി20ക്കു മുന്നോടിയായി ഗില്ലിനു ഗംഭീര്‍ ശക്തമായ താക്കീത് നല്‍കിയെന്നാണ് റിപ്പോർട്ട്.വ്യാഴാഴ്ചയാണ് ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നര്‍ണായകമായ നാലാം ടി20 ( ind vs aus t20 ) . ഇതിന് മുന്നോടിയായുള്ള പരിശീലന സെക്ഷനിൽ ഇരുവരും ദീർഘനേരം സംഭാഷണം നടത്തിയിരുന്നു.

https://twitter.com/i/status/1985961039771426997

ടീമിലെ താരങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകുക എന്നത് ഗംഭീറിന്റെ രീതിയാണ്. യുവ പേസര്‍ ഹര്‍ഷിത് റാണയ്ക്കു ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അദ്ദേഹത്തിൻറെ ബാല്യകാലകോച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു.പ്രകടനം മെച്ചപ്പെടുത്തിയില്ല എങ്കിൽ ടീമിൽ നിന്നും പുറത്താക്കുമെന്ന ശക്തമായ താക്കീതാണ് ഹര്‍ഷിത്തിനു ലഭിച്ചതെന്നാണ് ഹര്‍ഷിത്തിന്റെ കോച്ച് പറഞ്ഞത്.

ഓസ്‌ട്രേലിയക്കെതിരായ ശേഷിച്ച രണ്ടു മത്സരങ്ങളിൽ താളം കണ്ടെത്താനായില്ല എങ്കിൽ ഗില്ലിനെ മാറ്റുന്നകാര്യത്തില്‍ ഗംഭീര്‍ ഗൗരവമായി തന്നെ ആലോചിക്കാനാണ് സാധ്യത. എന്നാൽ മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് ഇത് ഗുണകരമാണ്.

ALSO READ: സഞ്ജു നാലാം ടി20യ്ക്കുണ്ടാവുമോ? സൂര്യയുടെ മറുപടി ഇങ്ങനെ..

സഞ്ജുവിന് സാധ്യത

ഗിൽ ടി20 ടീമിൽ നിന്ന് പുറത്താവുകയാണ് എങ്കിൽ ആ അവസരം ലഭിക്കുക സഞ്ജു സാംസണായിക്കും ( sanju samson ). താരത്തിന് വീണ്ടും ഓപ്പണിങ് പൊസിഷനിലേക്ക് പ്രൊമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. മികച്ച രീതിയിൽ തുടർന്നിരുന്നു അഭിഷേക്- സഞ്ജു ജോഡിയെ പൊളിച്ചത് ഗില്ലിന്റെ വരവാണ്. ഗിൽ വന്നതോടെ സഞ്ജുവിന് കൃത്യമായ പൊസിഷൻ പോലുമില്ലാതെയായി.

നാലാം ടി20

പരമ്പരയിലെ നാലാം ടി20 വ്യാഴാഴ്ച നടക്കാനിരിക്കുകയാണ് ( ind vs aus t20 ) . നിലവിൽ പരമ്പര 1-1 എന്ന നിലയിലാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിക്കുന്നവർക്ക് മാത്രമേ പരമ്പര നേടനവുകയുള്ളു. ഇരുവരും ഓരോ മത്സരങ്ങൾ വീതം ജയിച്ചാൽ പരമ്പര സമനിലയിൽ അവസാനിപ്പിക്കേണ്ടി വരും. സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പര ഇന്ത്യയുമായി പങ്ക് വെയ്ക്കാൻ ഓസിസ് ആഗ്രഹിക്കില്ല. ഏകദിന പരമ്പര നഷ്‌ടമായ ഇന്ത്യയ്ക്ക് ടി20 പരമ്പര കൂടി നഷ്ടമായാൽ അത് വലിയ തിരിച്ചടിയാകും. അതിനാൽ ടീം ഇന്ത്യയും പരമ്പര കൈവിടാനോ സമനിലയിലാക്കാനോ ആഗ്രഹിക്കുന്നില്ല.

മൂന്നാം ടി20യിൽ കളിച്ച അതേ ടീമിനെ തന്നെ നാലാം ടി20യിലും ഇറക്കുമെന്നാണ് സൂചന. അതിനാൽ സഞ്ജു നാലാം മത്സരവും കളിയ്ക്കാൻ സാധ്യതയില്ല. പേസർമാർക്ക് നല്ല ബൗൺസ് ലഭിക്കുന്ന കരേറെ പിച്ചിൽ ഇന്ത്യ ബൗളിംഗ് ഓർഡറിൽ മാറ്റം വരുത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. സ്പിന്നർക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത പിച്ചാണ് ഇത്. അതിനാൽ ടീമിലെ ഏതെങ്കിലും സ്പിന്നർ പുറത്തിരുത്തി 3 സ്പെഷ്യലിസ്റ്റ് പേസർമാരെ ഇറക്കാൻ ഗംഭീർ തയാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്.