CricketFootballIndian Premier League

സഞ്ജു സാംസൺ ടു CSK; പകരം RR ചോദിക്കുന്നത് ജഡേജ ഉൾപ്പെടെ രണ്ട് താരങ്ങളെ

സഞ്ജു സാംസൺ ടു ചെന്നൈ സൂപ്പർ കിങ്‌സ് ഡീലിനായി കാത്തിരിക്കുകയാണ് എല്ലാ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരും. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ അഭ്യൂഹങ്ങളാണ് ഈയൊരു ട്രേഡ് നീക്കവുമായി പുറത്ത് വരുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം സഞ്ജു സാംസൺ ചെന്നൈ സുപ്പർ കിങ്‌സിലേക്ക് അടുക്കുകയാണെന്നാണ്. 

ഐ‌പി‌എൽ 2026 ലേലത്തിന് മുൻപായി സഞ്ജു സാംസണെ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സുമായി കൈമാറാൻ രാജസ്ഥാൻ റോയൽസ് തയ്യാറാണ്. പക്ഷേ പകരമായി രാജസ്ഥാൻ ഇതിഹാസ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡെവാൾഡ് ബ്രെവിസിനെയും വേണമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 

കഴിഞ്ഞ മെഗാ ലേലത്തിന് മുന്നോടിയായി 18 കോടിക്കായിരുന്നു CSK രവീന്ദ്ര ജഡേജയെ നിലനിർത്തിയത്. മറുഭാഗത്ത് ഇന്ത്യൻ പേസർ ഗുർജപ്നീത് സിങ്ങിന് പകരക്കാരനായാണ് 2025 ലെ ഐപിഎല്ലിൽ ബ്രെവിസ് CSK എത്തുന്നത്. താരം CSK എത്തിയതിന് ശേഷം ബാറ്റിംഗിൽ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.

READ MORE:- കേരള ബ്ലാസ്റ്റേഴ്‌സ് അടച്ചു പൂട്ടി; ഒപ്പം വമ്പന്മാരും പ്രവർത്തനകൾ നിർത്തി; അപ്ഡേറ്റ് ഇതാ

എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സിന് ബ്രെവിസിനെ വിട്ട് നൽക്കാൻ താല്പര്യമില്ല. കഴിഞ്ഞ സീസണിലെ മെഗാ ലേലത്തിന് മുന്നോടിയായി ജഡേജയെയും സഞ്ജുവിനെയും 18 കോടിക്കാണ് ഇരു ക്ലബ്ബും നിലനിർത്തിയത്. അതുകൊണ്ട് തന്നെ സഞ്ജുവിനായി ജഡേജയെ മാത്രം നൽകിയ മതിയെന്ന സ്റ്റാൻഡിലാണ് ചെന്നൈയുള്ളത്.

പക്ഷെ ചില അഭ്യൂഹങ്ങൾ പ്രകാരം ജഡേജയെയും ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറാനെയും നൽകിയാണ് ചെന്നൈ സൂപ്പർ കിങ്‌സ് സഞ്ജുവിനെ സ്വന്തമാക്കുന്നത്‌ എന്നാണ്. സാം കറാൻ കഴിഞ്ഞ സീസണിൽ ചെന്നൈക്കായി കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്തത് കൊണ്ട് തന്നെ ഈയൊരു നീക്കം മികച്ചതാണെന്നാണ് ഒരു കൂട്ടം ആരാധകരുടെ അഭിപ്രായം.

ഇതോടൊപ്പം തന്നെ വരുന്ന മറ്റ് റിപ്പോർട്ടുകൾ പ്രകാരം ചെന്നൈ സൂപ്പർ കിങ്‌സ് കളിക്കാരെ വിട്ട് നൽക്കാതെ മുഴുവൻ പൈസ നൽകിയാണ് സഞ്ജുവിനെ സ്വന്തമാക്കാൻ നോക്കുന്നത് എന്നാണ്. എന്തിരുന്നാലും സഞ്ജു സാംസണുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്ത് വരുന്നതാണ്.

കായിക പ്രേമികൾക്കായി, ലോകമെമ്പാടുമുള്ള ഫുട്‌ബോൾ, ക്രിക്കറ്റ്, മറ്റ് കായിക ഇനങ്ങളുടെ ഏറ്റവും പുതിയ വാർത്തകൾ, ആഴത്തിലുള്ള വിശകലനങ്ങൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവ കൃത്യതയോടെയും ആവേശത്തോടെയും ഞങ്ങൾ നിങ്ങൾക്കായി എത്തിക്കുന്നു. ഇന്ന് തന്നെ ഫോളോ ചെയ്യൂ