ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിനായുള്ള കാത്തിരിപ്പിലാണ് എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും. ഫെബ്രുവരി 14ന് കേരള ബ്ലാസ്റ്റേഴ്‌സ്- മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് മത്സരത്തോടെയാണ് പുതിയ സീസണിന് ആരംഭം കുറിക്കുക.
നിലവിൽ സീസൺ മുന്നോടിയായി സ്‌ക്വാഡ് ശക്തിപ്പെടുത്തുന്ന തിരക്കിലാണ് ഐഎസ്എൽ ക്ലബ്ബുകൾ. എന്നാൽ ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്കുള്ള നീക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്.
അഭ്യൂഹങ്ങൾ പ്രകാരം വിങർ പൊസിഷനിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ മുന്നേറ്റനിര താരം കോറു സിംഗിനെ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. നിലവിൽ താരത്തിന് ബ്ലാസ്റ്റേഴ്‌സുമായി 2029വരെ കരാറുണ്ടെങ്കിലും വമ്പൻ തുക മുടക്കിയാൽ 19കാരനെ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് മോഹൻ ബഗാൻ.
കോറു സിംഗിന് പുറമെ ബ്രിസൺ ഫെർണാണ്ടസ് (എഫ്‌സി ഗോവ) ഇസക് വാൻലാൽരുഅത്ഫെല (ഒഡീഷ എഫ്‌സി) പാർഥിബ് ഗോഗോയ് (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്) എംഡി സനാൻ (ജംഷഡ്പൂർ എഫ്‌സി) ലാലിയൻസുവാല ചാങ്‌ടെ (മുംബൈ സിറ്റി) എന്നിവരെയും മോഹൻ ബഗാൻ ഷോർട്ട്ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.