ഇന്ത്യൻ സുപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ പ്രവർത്തനകൾ കൊച്ചിയിൽ വെച്ച് നടന്നു കൊണ്ടിരിക്കുകയാണ്.
നിലവിൽ വിദേശ താരങ്ങളാടക്കം സ്ക്വാഡിലെ ഒട്ടുമിക്ക താരങ്ങളും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഫെബ്രുവരി 14ന് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ മത്സരം.
ഇപ്പോളിത ഇതിന് മുന്നോടിയായി രണ്ട് പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഗോകുലം കേരള എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുക.
ഫെബ്രുവരി നാലിനും, എട്ടിനുമായിരിക്കും ഈ രണ്ട് മത്സരങ്ങളും അരങ്ങേറുകയെന്നാണ് അഭ്യൂഹം. പക്ഷെ എവിടെ വെച്ചാണ് ഈ മത്സരങ്ങൾ നടക്കുകയെന്നും, തത്സമയ സംപ്രേഷണം ഉണ്ടാക്കുമൊയെന്നും വ്യക്തതയില്ല.
മുൻ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ യൂട്യൂബ് വഴി തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.
