ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡൽഹി ക്യാപിറ്റൽസിന് വലിയൊരു തിരിച്ചടി നൽകിക്കൊണ്ട് ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് ടൂർണമെന്റിൽ നിന്ന് പിന്മാറി (IPL 2026).
ALSO READ: സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കി ആർസിബി?
സഞ്ജുവും ഇഷാനും ഏകദിന ടീമിലേക്ക്; പകരം 3 സൂപ്പർ താരങ്ങൾ പുറത്തേക്ക്..
ലേലത്തിന് ശേഷം മതിയായ കാരണങ്ങളില്ലാതെ പിന്മാറുന്ന വിദേശ താരങ്ങൾക്ക് ഏർപ്പെടുത്തുന്ന രണ്ട് വർഷത്തെ വിലക്ക് ബെൻ ഡക്കറ്റിനും ബാധകമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ലേലത്തിൽ രണ്ട് കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് ബെൻ ഡക്കറ്റിനെ സ്വന്തമാക്കിയത്.
എന്നാൽ സീസൺ തുടങ്ങുന്നതിന് തൊട്ടുമുമ്പ് താരം പിന്മാറിയതോടെ ഡൽഹിയുടെ പ്ലാനിംഗുകളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്.
പരിക്കോ മറ്റ് ഗുരുതരമായ തടസ്സങ്ങളോ ഇല്ലാതെ കരാറിൽ നിന്ന് പിന്മാറുന്ന താരങ്ങൾക്ക് അടുത്ത രണ്ട് സീസണുകളിൽ ഐപിഎല്ലിൽ കളിക്കാനോ ലേലത്തിൽ പങ്കെടുക്കാനോ സാധിക്കില്ല. ഈ നിയമം നടപ്പിലാക്കുകയാണെങ്കിൽ 2026-ലെ സീസണിന് പുറമെ 2027, 2028 വർഷങ്ങളിലും ഡക്കറ്റിന് ഐപിഎൽ നഷ്ടമാകും. 2029 വരെ താരത്തിന് ഐപിഎല്ലിൽ നിന്ന് മാറിനിൽക്കേണ്ടി വരും.

വിദേശ താരങ്ങൾ അവസാന നിമിഷം കരാറിൽ നിന്ന് പിന്മാറുന്നത് തടയാൻ കഴിഞ്ഞ വർഷമാണ് ഫ്രാഞ്ചൈസികളുടെ ആവശ്യപ്രകാരം ബിസിസിഐ നിയമങ്ങൾ കർശനമാക്കിയത്. നേരത്തെ ഹാരി ബ്രൂക്കും സമാനമായ രീതിയിൽ പിന്മാറിയതിനെത്തുടർന്ന് രണ്ട് വർഷത്തെ വിലക്ക് നേരിടുന്നുണ്ട്.
ഇംഗ്ലണ്ടിന് വേണ്ടിയുള്ള രാജ്യാന്തര മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ഈ തീരുമാനമെടുത്തതെന്നാണ് ഡക്കറ്റ് വിശദീകരിക്കുന്നത്. വരാനിരിക്കുന്ന സമ്മർ സീസണിന് മുന്നോടിയായി ശാരീരികമായും മാനസികമായും തയ്യാറെടുക്കാൻ വിശ്രമം ആവശ്യമാണെന്ന് താരം പ്രസ്താവനയിലൂടെ അറിയിച്ചു.
തന്റെ ഈ തീരുമാനം മൂലം ഡൽഹി ഫ്രാഞ്ചൈസിക്കുണ്ടാകുന്ന പ്രയാസങ്ങൾക്ക് താരം ക്ഷമ ചോദിച്ചിട്ടുണ്ട്.
ഡൽഹിക്ക് വേണ്ടി കളിക്കാൻ താൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള കളിക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ നടന്ന ആഷസ് പരമ്പരയിൽ മോശം ഫോമിലായിരുന്ന ഡക്കറ്റിന് ഐപിഎല്ലിലെ ഈ വിലക്ക് കരിയറിൽ വലിയൊരു നഷ്ടമായിരിക്കും.
പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് മാനേജ്മെന്റ്.
ALSO READ: ഐപിഎല്ലിൽ മിന്നിയാൽ ഈ 4 താരങ്ങൾക്ക് T20 ടീമിലേക്ക് വിളിയുറപ്പ്; ആരൊക്കെ?
സഞ്ജുവിന് ഇനി വൈകാരിക മത്സരം; പോരാട്ടം മാർച്ച് 30 ന്
