FIFA World CupFootballIndian Super LeagueKBFCSports

ലോകകപ്പ് കളിക്കാൻ 2 ഐഎസ്എൽ താരങ്ങൾ!; ഇത് ചരിത്രം…

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശമായി ലോകകപ്പ് സ്‌ക്വാഡിൽ രണ്ട് ഐഎസ്എൽ താരങ്ങൾ ഇടം പിടിച്ചിരിക്കുകയാണ്. ആ രണ്ട് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം…

ഫിഫ ലോകകപ്പിന് (FIFA World Cup 2026) ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ചില ടീമുകൾ ഇതിനോടകം തങ്ങളുടെ 25 അംഗം സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ലോകകപ്പ് തയാറെടുപ്പുകളിലേക്ക് കടന്നിരിക്കുകയാണ്.

ഇനിയും ചില ടീമുകൾ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുണ്ട്. ഇതിനിടയിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശമായി ലോകകപ്പ് സ്‌ക്വാഡിൽ രണ്ട് ഐഎസ്എൽ താരങ്ങൾ ഇടം പിടിച്ചിരിക്കുകയാണ്. ആ രണ്ട് താരങ്ങൾ ആരൊക്കെയെന്ന് നോക്കാം…

ALSO READ: വിദേശ താരവുമായി കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് ആഗ്രഹം; തടസ്സമായി അടുത്ത സീസണിലെ അവ്യക്തത

ഡക്കൻസ് നാസോൺ

FIFA World Cup 2026
Duckens Nazon

2016-17 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഫൈനൽ കളിച്ച സീസണിൽ ബ്ലാസ്റ്റേഴ്സിനായി പന്ത് തട്ടിയ ഹെയ്തി താരം ഡക്കൻസ് നാസോൺ ആണ് ലോകകപ്പ് സ്‌ക്വാഡിൽ ഇടം പിടിച്ച താരം.

ഹെയ്തിയുടെ അന്തിമ സ്‌ക്വാഡിൽ ഇടം പിടിച്ച താരം ലോകകപ്പിൽ കളത്തിലിറങ്ങുമെന്ന് ഉറപ്പാണ്. കാരണം ടീമിന്റെ പ്രധാന സ്‌ട്രൈക്കറാണ് നാസോൺ.ഗ്രൂപ് സിയിൽ ബ്രസീൽ, മൊറോക്കോ, സ്കോട്ലൻഡ് എന്നീ കരുത്തന്മാർക്കൊപ്പമാണ് ഹെയ്തി.

സ്റ്റീവൻ മെൻഡോസ

FIFA World Cup 2026
Stiven Mendoza

2014, 2015 എന്നീ സീസണുകളിൽ ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സിയ്ക്ക് വേണ്ടി പന്ത് തട്ടിയ സ്റ്റീവൻ മെൻഡോസയാണ് കൊളംബിയയുടെ ലോകകപ്പ് സ്‌ക്വാഡിൽ ഇടം പിടിച്ച മറ്റൊരു താരം.

ഡക്കൻസ് നാസോൺ ഫൈനൽ സ്‌ക്വാഡിലാണ് ഇടം പിടിച്ചത് എങ്കിൽ മെൻഡോസ ഇടം പിടിച്ചത് ആദ്യഘട്ട സ്‌ക്വാഡിലാണ്.

അന്തിമ സ്‌ക്വാഡ് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. അതിൽ താരം ഉൾപ്പെടുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

നാസോൺ ലോകകപ്പ് കളിക്കുമെന്ന് ഉറപ്പിക്കുമ്പോൾ മെൻഡോസ അന്തിമ സ്‌ക്വാഡിൽ ഇടം പിടിക്കുക എന്ന കടമ്പ കൂടിയുണ്ട്.

എങ്കിലും ഐഎസ്എൽ കളിച്ച താരം ഒരു ലോകകപ്പ് ടീമിന്റെ ആദ്യഘട്ട സ്‌ക്വാഡിൽ ഇടം പിടിച്ചത് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സന്തോഷിക്കാൻ വക നൽകുന്ന കാര്യമാണ്.

ALSO READ: ഫിഫ ലോകകപ്പിൽ കളിയ്ക്കാൻ ഇന്ത്യയ്ക്ക് സുവർണാവസരം: ഫിഫയുടെ അനുകൂല വിധിക്ക് കാത്തിരുന്ന് ആരാധകർ

English Summary: Indian football fans have a special reason to celebrate the FIFA World Cup 2026, as two former ISL players have been named in their national squads. Former Blasters striker Duckens Nazon made Haiti’s roster, while ex-Chennaiyin star Stiven Mendoza entered Colombia’s preliminary list.