ഐപിഎല്ലിൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് രണ്ട് പകരക്കാരെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ സൗത്ത് ആഫ്രിക്കൻ താരം ഡികോക്ക്, ഇന്ത്യൻ താരം രാജ് ബാവ എന്നിവർക്ക് പകരം മഹിപാൽ ലോമോർ, രുചിത് അഹിർ എന്നിവരെയാണ് മുംബൈ കൊണ്ട് വന്നിരിക്കുന്നത്. ഇക്കാര്യം ഐപിഎൽ അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
സീസണിലെ അവസാന മത്സരമാണ് മുംബൈ ഇന്ന് കളിക്കുന്നത്. കൂടാതെ അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണമായും അവസാനിക്കുകയും ചെയ്തിട്ടുണ്ട്.
എന്നിട്ടും മുംബൈ രണ്ട് പകരക്കാരെ പ്രഖ്യാപിച്ചത് ഐപിഎൽ നിയമങ്ങൾക്ക് വിരുദ്ധമാണ് എന്ന ആരോപണവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
ALSO READ: ആറ് താരങ്ങളെ റിലീസ് ചെയ്യാൻ സിഎസ്കെ; ലക്ഷ്യം ശുദ്ധികലശം
ഐപിഎൽ നിയമം

ഇത് വരെയുള്ള ഐപിഎൽ നിയമം അനുസരിച്ച് ലീഗ് ഘട്ടത്തിലെ 12 മത്സരങ്ങൾ കഴിഞ്ഞാൽ ഒരു ടീമിന് പകരക്കാരെ പ്രഖ്യാപിക്കാനാവില്ല. അങ്ങനെ പ്രഖ്യാപിക്കുകയാണ് എങ്കിൽ ബിസിസിഐയുടെ പ്രത്യേക പെർമിഷൻ ആവശ്യമാണ്.
ലീഗിലെ 12 മത്സരങ്ങൾ കഴിഞ്ഞിട്ടും, പ്ലേ സാദ്ധ്യതകൾ അവസാനിച്ച ഒരു ടീമിന് എന്തിനാണ് ഇഞ്ചുറി റീപ്ലേസ്മെന്റ് റൂൾ അനുവദിച്ചത് എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
അതിന് ബിസിസിഐ എന്തിന് പ്രത്യേക അനുമതി നൽകിയത് എന്നുമുള്ള ചോദ്യവും ശക്തമാണ്.
ALSO READ: ഫ്ലെമിങ്ങിന് പകരം സഞ്ജുവിന്റെ ‘അപ്രിയ’ പരിശീലകൻ സിഎസ്കെയിലേക്ക്?; പണി കിട്ടുമോ, ആശങ്കയിൽ ആരാധകർ
ബിസിസിഐയുടെ പ്രത്യേക ഇളവുകൾ

കഴിഞ്ഞ സീസണിൽ ഇന്ത്യയിലുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം ഐപിഎൽ മത്സരങ്ങൾ ഇടയ്ക്ക് നിർത്തി വെച്ചിരുന്നു.
വീണ്ടും ലീഗ് പുനഃരാരംഭിച്ചപ്പോൾ പല താരങ്ങൾക്കും ദേശീയ ടീമിലേക്ക് മടങ്ങേണ്ട സമയവും അതിക്രമിച്ചിരുന്നു.
ഈ പ്രത്യേക ഘട്ടത്തിൽ ബിസിസിഐ ടീമുകൾക്ക് പകരക്കാരെ കൊണ്ട് വരാമെന്നും എന്നാൽ അവരെ അടുത്ത സീസണിലേക്ക് നിലനിർത്താനാവില്ലെന്നുമുള്ള ഒരു നിയമം ബിസിസിഐ അനുവദിച്ചിരുന്നു.
എന്നാൽ ഇപ്പോൾ സാഹചര്യം അങ്ങനെയല്ല. മുംബൈയ്ക്ക് യാതൊരു വിധ പ്രതീക്ഷകളും ഇല്ലാത്ത സമയത്ത് അനുവദിച്ച ഈ നിയമം പക്ഷപാത പരമാണെന്നാണ് ആരാധക അഭിപ്രായം.
ALSO READ: പരിക്ക് കാരണം ഐപിഎൽ കളിക്കാതിരുന്ന താരം മറ്റൊരു ലീഗിൽ; എങ്ങനെ സാധിക്കും? ഐപിഎൽ നിയമം അറിയാം…
മുംബൈയുടെ പ്ലാൻ

നിലവിൽ ടീമിൽ കൊണ്ട് വന്ന രണ്ട് താരങ്ങളെയും അടുത്ത സീസണിൽ ടീമിൽ നിലനിർത്താനുള്ള മുംബൈയുടെ തന്ത്രമാണ് അവസാന നിമിഷത്തെ ഈ പകരക്കാരെ കൊണ്ട് വരല്ലെന്നും അതിന് ബിസിസിഐ മൗനാനുവാദം നല്കിയെന്നുമുള്ള ആരോപണം ശക്തമാണ്.
ALSO READ: ഇജ്ജാതി പ്രകടനം; അവൻ ഉടൻ ഇന്ത്യൻ ടീമിലെത്തും; യുവതാരത്തെ വാഴ്ത്തി ക്രിക്കറ്റ് വിദഗ്ദർ
