CricketCricket LeaguesIndian Premier LeagueSports

ഫ്ലെമിംഗ് പുറത്തേക്ക്; പകരമാര്? ഇതാ 5 ഓപ്‌ഷനുകൾ

ധോണിയില്ലാത്ത ഒരു ടീമിനെ വാർത്തിയെടുക്കാൻ ധോണി മനപ്പൂർവം മാറിനിൽക്കുന്നതാണെന്നും അതല്ല, ധോണിയുടെ ബ്രാൻഡ് ഉപയോഗിച്ച് സ്‌പോൺസർഷിപ്പ് കരാറുകൾ നേടിയെടുക്കാനുള്ള സിഎസ്കെയുടെ തന്ത്രമാണിതെന്നും പറയപ്പെടുന്നു.

സിഎസ്കെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായതോടെ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിനെ പുറത്താക്കാനുള്ള മുറവിളികൾ ആരാധകരിൽ നിന്നും ഉയരുകയാണ് (CSK Next Head Coach). ഫ്ലെമിങ്ങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമ്പോൾ തന്നെ പകരക്കാരായി 5 ഓപ്‌ഷനുകളും ആരാധകർ മുന്നോട്ട് വെക്കുന്നുണ്ട്. അവർ ആരൊക്കെയാണെന്ന് നോക്കാം..

ALSO READ: ഇന്ത്യയിൽ പുതിയ സ്പോർട്സ് ചാനൽ വരുന്നു: ലോകകപ്പടക്കം ഇനി കളി മാറും!

എംഎസ് ധോണി

CSK Next Head Coach
CSK Next Head Coach

പരിക്ക് കാരണം ഇതിഹാസ താരം എംഎസ് ധോണി ഈ സീസണിൽ കളിച്ചിട്ടില്ല. അദ്ദേഹം അടുത്ത സീസണിലും കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. ധോണിയില്ലാത്ത ഒരു ടീമിനെ വാർത്തിയെടുക്കാൻ ധോണി മനപ്പൂർവം മാറിനിൽക്കുന്നതാണെന്നും അതല്ല, ധോണിയുടെ ബ്രാൻഡ് ഉപയോഗിച്ച് സ്‌പോൺസർഷിപ്പ് കരാറുകൾ നേടിയെടുക്കാനുള്ള സിഎസ്കെയുടെ തന്ത്രമാണിതെന്നും പറയപ്പെടുന്നു. എന്ത് തന്നെയായാലും ധോണി അടുത്ത സീസണായിൽ വിശ്രമിക്കുകയാണ് എങ്കിൽ സിഎസ്കെയുടെ മെന്റർ ആയി തിരിച്ചെത്തണമെന്നാണ് ആരാധകരുടെ ആവശ്യം.

ആദം വോഗ്‌സ്‌

CSK Next Head Coach
CSK Next Head Coach

മുൻ ഓസിസ് താരം ആദം വോഗ്‌സിന്റെ പേരാണ് മറ്റൊരു പ്രധാന അഭിപ്രായമായി ഉയരുന്നത്. പരിശീലകനായി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല എങ്കിലും ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ വെസ്റ്റേൺ ഓസ്ട്രലിയയെയും ബിബിഎല്ലിൽ പെർത്ത് സ്‌കോർചേഴ്സിന്റെയും പരിശീലകനായ അദ്ദേഹം ടീമിന് കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.

ജോനാഥൻ ട്രോട്ട്

CSK Next Head Coach
CSK Next Head Coach

മുൻ ഇംഗ്ലീഷ് താരം ട്രോട്ടിന്റെ പേരും ഉയർന്ന് വരുന്നുണ്ട്. 2022 മുതൽ 2026 വരെ അഫ്ഘാൻ ദേശീയ ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം അഫ്ഘാൻ ടീമിന്റെ ഉയർച്ചയ്ക്ക് പിന്നിലെ മാസ്റ്റർ ബ്രെയിനായിരുന്നു.

ട്രെവർ ബെയ്ലിസ്

CSK Next Head Coach
Trevor Bayliss

പരിശീലകനായി മികച്ച അനുഭവസമ്പത്തുള്ള വ്യക്തിയാണ് മുൻ ഓസിസ് ഇന്റർ നാഷണൽ ട്രെവർ ബെയ്ലിസ്. 2019 ൽ ഇംഗ്ലണ്ടിനെ ഏകദിന ചാമ്പ്യന്മാർക്കായതിനും ഐപിഎല്ലിൽ കെകെആറിനെ ആദ്യം ചാമ്പ്യന്മാരാക്കിയതിനും പിന്നിൽ പ്രവർത്തിച്ചത് ബെയ്ലിസിന്റെ തലയാണ്.

രവി അശ്വിൻ

CSK Next Head Coach
Ravichandran Ashwin

പരിശീലകനായി അനുഭവസമ്പത്തിലെങ്കിലും ക്രിക്കറ്റിൽ വലിയ പരിജ്ഞാനമുള്ള വ്യക്തിയാണ് അശ്വിൻ. മുൻ സിഎസ്കെ താരം എന്ന ലേബലും അദ്ദേഹത്തിന് ഗുണം ചെയ്യും. അതിനാൽ അശ്വിന്റെ പേരും ആരാധകർ ഉയർത്തുന്നുണ്ട്.

ഇവർക്കൊപ്പം, മുൻ സിഎസ്കെ താരങ്ങളായ അഭിനവ് മുകുന്ദ്, സുരേഷ് റെയ്ന എന്നിവരുടെ പേരും രവി ശാസ്ത്രിയുടെ പേരും ഉയരുന്നുണ്ട്. രാഹുൽ ദ്രാവിഡും ഈ ലിസ്റ്റിൽ ഉണ്ടെന്നതാണ് ശ്രദ്ധേയം.

നിലവിൽ സിഎസ്കെ ഫ്ലെമിങ്ങിനെ പുറത്താക്കിയിട്ടില്ല. പക്ഷെ പുറത്താക്കാനുള്ള സാധ്യതയുണ്ടെന്ന് തന്നെയാണ് റിപോർട്ടുകൾ. അങ്ങനെയെങ്കിൽ സിഎസ്കെ പകരക്കാരനായി ആരെ കൊണ്ട് വരുമെന്ന് കണ്ടുതന്നെ അറിയാം.

ALSO READ: ആര് കപ്പടിച്ചാലും ഗുജറാത്ത് കപ്പടിക്കരുത്; എന്ത് കൊണ്ട്?

ആറ് താരങ്ങളെ റിലീസ് ചെയ്യാൻ സിഎസ്കെ; ലക്ഷ്യം ശുദ്ധികലശം



English Summary :Following CSK’s failure to qualify for the playoffs this season, fans are actively discussing who will be the CSK Next Head Coach. Supporters have proposed five potential replacements for Stephen Fleming, including MS Dhoni, Adam Voges, Jonathan Trott, Trevor Bayliss, and Ravichandran Ashwin.