അങ്ങനെ ഒട്ടേറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ നിക്ഷേപകരെ ലഭിക്കാൻ പോവുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് പുതിയ നിക്ഷേപകരുമായി കരാറിലെത്തിയിരിക്കുകയാണ്.
90ndstoppage ചീഫായ ധനഞ്ജയ് കെ ഷേണോയിയാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിലത്തെ കേരള ബ്ലാസ്റ്റേഴ്സ് ഉടമസ്ഥരായ മാഗ്നം ഗ്രൂപ്പ് പുതിയ നിക്ഷേപകരുമായി അവസാന ഘട്ട ചർച്ചകളിലാണ്.
മിഡിൽ-ഈസ്റ്റിൽ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം കൂട്ടായിമയാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ആരാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകളെന്ന് റിപ്പോർട്ടിൽ കൃത്യമായി വെള്ളിപ്പെടുത്തിയിട്ടില്ല.
ഏകദേശം 100-120 കോടിയാണ് മാഗ്നം ഗ്രൂപ്പ് ആവിശ്യപ്പെട്ടിരുന്നത്. നിലവിലെ ബ്ലാസ്റ്റേഴ്സിന്റെ മൂല്യം വെച്ച് നോക്കുകയാണേൽ ഇത് വളരെയധികം വിലയേറിയതാണ്. അതിനാൽ ഈയൊരു ഡീൽ 80-90 കോടിക്കുള്ളിൽ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.
അതോടൊപ്പം മാഗ്നം ഗ്രൂപ്പിന്റെ നിയമപരമായ പ്രശ്നങ്ങൾ കൈമാറ്റത്തിന് വലിയ രീതിയിൽ തന്നെ തിരിച്ചടിയാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമസ്ഥരെ ഈയൊരു ആഴ്ചയിൽ തന്നെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതാണ്.
Summary:- Reports suggest Kerala Blasters are in the final stages of securing new investors. A Middle East-based consortium is expected to take over the club in a deal worth around ₹80–90 crore, with an official announcement likely later this week.
