FootballIndian Super LeagueKBFCSportsTransfer News

ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗുകൾ ഉടനുണ്ടാവുമോ? അപ്ഡേറ്റ് പങ്ക് വെച്ച് ആശിഷ് നെഗി

മുൻ ചെന്നൈയിൻ എഫ്സി താരം ജിതേന്ദ്ര സിങ്, എഫ്സി ഗോവയുടെ ഹൃതിക് തിവാരി എന്നിവർ ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിൽ ഉണ്ടെന്നാണ് സൂചനകൾ.

ആരാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ? അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് ആരെയൊക്കെയാണ് സൈൻ ചെയ്തിരിക്കുന്നത്? കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രധാന ചോദ്യങ്ങളാണ് ഇവ രണ്ടും. പല തരത്തിലുള്ള റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് വരെയും ഈ 2 ചോദ്യങ്ങൾക്ക് വ്യക്തത വന്നിട്ടില്ല. മാർക്കസ് മെർഗുലോ, ആശിഷ് നേഗി എന്നീ രണ്ട് വിശ്വാസ യോഗ്യമായ മാധ്യമപ്രവർത്തകരുടെ അപ്‌ഡേറ്റുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റം അന്തിമഘട്ടത്തിലാണെന്നും ഉടൻ കൈമാറ്റം പൂർത്തിയാകുമെന്നുമാണ്.

രണ്ടാമത്തെ ചോദ്യം പുതിയ താരങ്ങളെ സംബന്ധിച്ചാണ്. ഒക്ടോബർ 10 ന് പുതിയ സീസൺ ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിലെ അംഗങ്ങളുടെ എണ്ണം വെറും 13 മാത്രമാണ്. അതിനാൽ പുതിയ താരങ്ങൾ ഉറപ്പായും വരും. പക്ഷെ എപ്പോൾ? ഇക്കാര്യത്തിൽ ആശിഷ് നെഗി ഒരു അപ്‌ഡേറ്റ് പങ്ക് വെച്ചിരിക്കുകയാണ്.

നിലവിൽ മാർക്കറ്റിൽ ലഭ്യമായ താരങ്ങളോട് കുറച്ച് കൂടി കാത്തിരിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റം പൂർത്തിയായാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പുതിയ താരങ്ങളെ വാങ്ങിക്കാൻ സാധിക്കുകയുള്ളു.

അതിനാൽ കൈമാറ്റം പൂർത്തിയാകുന്നത് വരെ കാത്തിരിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങൾ ലക്ഷ്യമിട്ട താരങ്ങളോട് പറഞ്ഞിരിക്കുന്നത്.അതായത് കൈമാറ്റം ഔദ്യോഗികമായി പൂർത്തിയായാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗുകളും പ്രതീക്ഷിക്കാവു എന്ന് സാരം.

ALSO READ:

നിലവിലെ സ്‌ക്വാഡിനെ നിലനിർത്തും

Kerala Blasters transfer news
Ashley Westwood Kbfc Coach (Image Credit: Kerala Blasters Fc)

പുതിയ ഉടമസ്ഥർ ബ്ലാസ്‌റ്റേഴ്‌സിനെ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല എങ്കിലും ക്ലബ്ബിന്റെ ഭാവിക്കായി പുതിയ ഉടമകൾ രണ്ട് നിർദേശം നൽകിയതായാണ് റിപോർട്ടുകൾ.

പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡിനെ നിലനിർത്തുക, നിലവിലെ സ്‌ക്വാഡിനെ നിലനിർത്തുക 2 എന്നീ നിർദേശങ്ങളാണ് സിഇഒ അഭിക് ചാറ്റർജിക്ക് പുതിയ ഉടമകൾ നൽകിയ നിർദേശം. അങ്ങനെയങ്കിൽ നിലവിലെ സ്‌ക്വാഡിലെ മുഴുവൻ താരങ്ങളും അടുത്ത സീസണിൽ തുടരും.

അഡ്രിയാൻ ലൂണ, കരീം ബെനാരിഫ്, ഫാലോ എൻഡിയായ്, മതിയാസ്‌ ഹെർണാണ്ടസ് എന്നിവർ അടുത്ത സീസണിൽ തുടരുമെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടാതെ, മുൻ ചെന്നൈയിൻ എഫ്സി താരം ജിതേന്ദ്ര സിങ്, എഫ്സി ഗോവയുടെ ഹൃതിക് തിവാരി എന്നിവർ ബ്ലാസ്റ്റേഴ്സിന്റെ ഷോർട്ട് ലിസ്റ്റിൽ ഉണ്ടെന്നാണ് സൂചനകൾ.

അതേ സമയം, ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബർ 15 നാണ് അടയ്ക്കുന്നതെങ്കിലും ഇന്ത്യൻ ട്രാൻസ്ഫർ വിപണിയിൽ കൂടുതലായും ഫ്രീ ഏജന്റ്‌ താരങ്ങളെയാണ് സ്വന്തമാക്കാറുള്ളത് എന്നതിൽ ട്രാൻസ്ഫർ വിൻഡോ ബ്ലാസ്റ്റേഴ്സിന് ഒരു തടസ്സമായി നിൽക്കില്ല.

ALSO READ:

English Summary: Kerala Blasters transfer news, Kerala Blasters new owners update, Kerala Blasters new signings 2026, Ashley Westwood Kerala Blasters coach, Adrian Luna Kerala Blasters update