FootballIndian Super LeagueJamshedpur FCKBFCSportsTransfer News

അവനെ ടീമിലെത്തിക്കൂ: ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകളോട് ആരാധകരുടെ ആദ്യ ആവശ്യം

പുതിയ ഉടമകൾ എത്തുന്നതിന് മുമ്പേ ആരാധകർ പുതിയ ഉടമകൾക്ക് മുമ്പിൽ ഒരാവശ്യം വെച്ചിരിക്കുകയാണ്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ ആരാണെന്ന കാര്യം ഇത് വരെയായും വ്യക്തമായിട്ടില്ല. നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് അവരുടെ പൂർണ ഓഹരികൾ കൈമാറിയെന്നും ഔദ്യോഗിക സ്ഥിരീകരിക്കണം തിരുവോണനാളിൽ എത്തുമെന്നുമാണ് ഏറ്റവും പുതിയ റിപോർട്ടുകൾ.

എന്നാൽ പുതിയ ഉടമകൾ എത്തുന്നതിന് മുമ്പേ ആരാധകർ പുതിയ ഉടമകൾക്ക് മുമ്പിൽ ഒരാവശ്യം വെച്ചിരിക്കുകയാണ്.

Kerala Blasters new owners
Muhammad sanan (Image Credit: ISL)

മലയാളി താരവും കഴിഞ്ഞ സീസണിൽ ജംഷദ്പൂർ എഫ്സിയ്ക്കായി പന്ത് തട്ടുകയും ചെയ്ത മുഹമ്മദ് സനാനെ ടീമിലെത്തിക്കണെമെന്ന ആവശ്യമാണ് ആരാധകർ പുതുയ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ജംഷദ്പൂർഎഫ്സി ഐഎസ്എൽ ഉപേക്ഷിച്ചതോടെ അവരുടെ പല താരങ്ങളും ഫ്രീ ഏജന്റ് ആണ്. ഇതിൽ സനാനും ഉൾപ്പെടുന്നു. ജംഷഡ്പൂറുമായുള്ള താരത്തിന്റെ 3 വർഷത്തെ കരാർ അവസാനിക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് ആരാധകർ സനാനെ സ്വന്തമാക്കാൻ പുതിയ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകളിൽ മലയാളി സംരഭകരും ഉൾപ്പെടുന്നു എന്ന സൂചനകളുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ആരാധകരുടെ ഈ ആവശ്യം.

കൂടാതെ, കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച മലയാളി താരം നിഹാൽ സുധീഷ് ക്ലബ് വിട്ട് ഒഡീഷയിലേക്ക് പോയിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് വിങ് ഒഴിഞ്ഞ് കിടക്കുകയാണ്.

ഇതോടെയാണ് ലെഫ്റ്റ് വിങ്ങിൽ കളിക്കുന്ന സനാന് വേണ്ടി ആവശ്യം ഉയർന്നത്.

റിലയൻസ് ഡെവലപ്മെന്റ് ലീഗിൽ മുംബൈ സിറ്റി ബി ടീമിനായി കളിച്ച് കഴിവ് തെളിയിച്ച സനാന് 2023 ലാണ് ജംഷഡ്പൂർ എഫ്സി പ്രൊഫഷണൽ കരാർ നൽകുന്നത്.

ജംഷഡ്പൂർ എഫ്സിക്കായി 3 സീസണുകളിലായി 81 മത്സരങ്ങൾ കളിച്ച താരം 13 തവണ വല കുലുക്കിയിട്ടുണ്ട്. 4 തവണ ഗോളിന് വഴിയൊരുക്കിയിട്ടുമുണ്ട്.

ALSO READ:

പുതിയ ഉടമകളുടെ നീക്കം

പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡിന് പുതിയ കരാർ നല്കാൻ പുതിയ ഉടമകൾ ആഹ്രഹിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആഷ്‌ലിയും ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരങ്ങൾ.

കൂടാതെ നിലവിലെ ടീമിനെ നിലനിർത്താനും ഉടമകൾ നിർദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം നിലവിലെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ 13 താരങ്ങളും അടുത്ത സീസണിൽ ടീമിനോടപ്പം തുടരും.

നിലവിലെ ടീമിനോടപ്പം മികച്ച താരങ്ങളെ ടീമിലെത്തിച്ച് സീസൺ നേരിടാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. അതേ സമയം ബ്ലാസ്റ്റേഴ്‌സ് ചില താരങ്ങളുമായി ചർച്ചകൾ നടത്തുന്നതായി പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി റിപ്പോർട്ട് ചെയ്യുന്നു.

എഫ്സി ഗോവയുടെ യുവ ഗോൾ കീപ്പർ ഹൃഥ്വിക് തിവാരി, മുൻ ചെന്നെയിൻ എഫ്സി മിഡ്ഫീൽഡർ ജിതേന്ദ്ര സിങ് എന്നിവരുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയതായാണ് സൂചനകൾ

English Summary: As Kerala Blasters new owners prepare to complete the takeover from Magnum Sports, fans are demanding the signing of Malayali winger Mohammed Sanan. Along with retention plans under Ashley Westwood, the club is also reportedly holding transfer talks with key Indian players like Hrithik Tiwari and Jitendra Singh.