അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരെ വെച്ച് കളിക്കും? ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രധാന ആശങ്കയാണിത്. കാരണം നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലെ കളിക്കാരുടെ എണ്ണം ആകെ 13 ആണ്.
ഈ സ്‌ക്വാഡ് വെച്ച് സീസണിനെ നേരിടാനാവില്ല. അതിനാൽ പുതിയ സൈനിംഗുകൾ നടത്തേണ്ടതുണ്ട്. ചില താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുണ്ട് എന്ന വിവരം നേരത്തെ പുറത്ത് വന്നതാണ്.
എന്നാൽ ഉടമസ്ഥ കൈമാറ്റം പൂർത്തിയാവാത്തത് മൂലം സൈനിംഗുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. എന്നാലിപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി ഒരു റിപ്പോർട്ട് പങ്ക് വെച്ചിരിക്കുകയാണ്.
ഇത് വരെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമായി പ്രാരംഭ ചർച്ചകൾ മാത്രമാണ് നടത്തിയിരുന്നത്. താരങ്ങളോട് കുറച്ച് കാത്തിരിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടത്. എന്നാലിപ്പോൾ ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ സജീവമാക്കുകയും ഫൈനലൈസ് ചെയ്യാനൊരുങ്ങുകയും ചെയ്യുകയാണ് എന്നാണ് ആശിഷ് നെഗി സൂചിപ്പിക്കുന്നത്. അതായത് ബ്ലാസ്റ്റേഴ്‌സ് നേരത്തെ ചർച്ചകൾ നടത്തിയിരുന്ന താരങ്ങളുമായുള്ള കരാർ വരും ദിവസങ്ങളിൽ പൂർത്തീകരിക്കുമെന്നാണ്.
ഫ്രീ ഏജന്റ് താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നത് എന്നതിനാൽ ട്രാൻസ്ഫർ വിൻഡോയോ അതിന്റെ കാലാവധിയോ ബ്ലാസ്റ്റേഴ്സിന് തടസ്സമാവുകയില്ല. ( ഇന്ത്യൻ ഫുട്ബോളിലെ 95% കൈമാറ്റവും നടക്കുന്നത് ഫ്രീ ഏജന്റ് വ്യവസ്ഥയിലാണ്. അതിനാൽ ഇന്ത്യൻ ഫുട്ബോളിനെ ട്രാൻസ്ഫർ വിൻഡോ കൂടുതൽ ബാധിക്കാറില്ല).
ചുരുക്കി പറഞ്ഞാൽ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്. അതിനാൽ വരും ദിവസങ്ങളിൽ പുതിയ സൈനിങ്ങുകൾ പ്രതീക്ഷിക്കാം.
അതോടൊപ്പം അടുത്ത സീസണിലേക്കായി ഒരു ബജറ്റ് ബ്ലാസ്റ്റേഴ്‌സ് കരുതിയിട്ടുണ്ട് എന്നും ആ ബജറ്റ് അടിസ്ഥാനമാക്കിയാവും കരാറുകൾ പൂർത്തീകരിക്കുക എന്ന സൂചനയും ആശിഷ് നെഗി നൽകുന്നുണ്ട്.
റഡാറിലുള്ളത് സനാൻ അടക്കമുള്ള താരങ്ങൾ

മലയാളി താരം മുഹമ്മദ് സനാന് ബ്ലാസ്റ്റേഴ്സിൽ ചേരാൻ താൽപര്യമുള്ളതായി പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പക്കൽ നിന്നും കൂടുതൽ വ്യക്തത പ്രതീക്ഷിക്കുകയാണ് താരം. ആശിഷ് നെഗിയുടെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീക്കുകയാണ് എങ്കിൽ സനാന്റെ ബ്ലാസ്റ്റേഴ്‌സ് ഡീൽ ഉടൻ പൂർത്തിയാകും.
സനാനെ കൂടാതെ മുൻ ഒഡീഷ എഫ്സി ഗോൾ കീപ്പർ അമരീന്ദർ സിംഗുമായും ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുകയാണ് എന്ന പ്രബലമായ റിപോർട്ടുകൾ ഉണ്ടായിരുന്നു. ഈ കരാറും ഉടൻ പൂർത്തിയാകുമെന്നാണ് റിപോർട്ടുകൾ.
സനാൻ, അമരീന്ദർ എന്നിവരുടെ കരാർ ഏതാണ്ട് ഉറപ്പിക്കാമെങ്കിലും കൂടുതൽ ഇന്ത്യൻ താരങ്ങൾ ബ്ലാസ്റ്റേഴ്സിലേക്കെത്തിയേക്കും. കാരണം ബ്ലാസ്റ്റേഴ്‌സ് നിരവധി ഇന്ത്യൻ താരങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു. മുൻ ചെന്നൈയിൻ എഫ്സി മിഡ്ഫീൽഡർ ജിതേന്ദ്ര സിങ്ങും ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപോർട്ടുകൾ. അങ്ങെനെയെങ്കിൽ ഇവരൊക്കെയുമായി ബ്ലാസ്റ്റേഴ്‌സ് ഉടൻ കരാർ ചർച്ചകൾ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കാം.. അങ്ങനെയങ്കിൽ വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകൾ ആരാധകർക് പ്രതീക്ഷിച്ച് തുടങ്ങാം..
ALSO READ:
- ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റത്തിലെ ‘ലൂപ് ഹോൾ’ വിശദീകരിച്ച് ആശിഷ് നെഗി
- കഴിഞ്ഞ സീസണിലെ ടോപ് ഇന്ത്യൻ അസിസ്റ്റുകളുടെ ഉടമ: യുവതാരത്തെ ഒപ്പം നിർത്തി ബ്ലാസ്റ്റേഴ്‌സ്
- ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കാൻ വെറ്ററൻ കീപ്പർ: എന്താണ് ആഷ്ലിയുടെ പ്ലാൻ
English Summary: Kerala Blasters new signings are accelerating as talks with key free agents reach final stages. Following transfer reports from sports journalists, the club aims to expand its 13-player squad within budget limits. Deals for players like Muhammed Sanan and Amrinder Singh are expected to be completed soon.
