FootballIndian Super LeagueKBFCSportsTransfer News

ക്രൊയേഷ്യൻ മിഡ്ഫീൽഡ് ജനറലിനെ തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്

KBFC Transfer News:അറബ് നിക്ഷേപകരായ അൽ-ഫുർസാൻ ഗ്രൂപ്പ് ഏറ്റെടുത്തതോടെ വരും സീസണിനായി വൻ താരനിരയെ അണിനിരത്താനൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ക്രൊയേഷ്യൻ മിഡ്ഫീൽഡർ മാർക്കോ റോഗിനെ (Marko Rog) ക്ലബ്ബിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശക്തമായ ശ്രമങ്ങൾ നടത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

31 കാരനായ ക്രൊയേഷ്യൻ താരം ഗ്രൗണ്ടിലെ വിവിധ പൊസിഷനുകളിൽ ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള മിഡ്ഫീൽഡ് ജനറലാണ്. ഡിഫൻസീവ് മിഡ്ഫീൽഡർ, അറ്റാക്കിങ് മിഡ്ഫീൽഡർ, സെൻട്രൽ മിഡ്ഫീൽഡർ എന്നീ ചുമതലകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന താരമാണ് റോഗ്. ബോക്സ്-ടു-ബോക്സ് പ്ലെയറായ താരം എതിരാളികളുടെ മുന്നേറ്റങ്ങളുടെ മുനയൊടിക്കാനും മുന്നേറ്റനിരയിലേക്ക് കൃത്യമായ പാസുകൾ നൽകാനും വൻ മിടുക്കനാണ്.

യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾക്കായി കളിച്ച അനുഭവസമ്പത്താണ് റോഗിന്റെ കരുത്ത്. ഇറ്റാലിയൻ സീരി എ ക്ലബ്ബായ നാപോളി, സ്പാനിഷ് ലാലിഗ ക്ലബ്ബായ സെവിയ്യ, ക്രൊയേഷ്യൻ പ്രീമിയർ ക്ലബ്ബായ ഡൈനാമോ സാഗ്രെബ് എന്നീ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്‌സിയിൽ താരം മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ഇതുകൂടാതെ ക്രൊയേഷ്യൻ ദേശീയ ടീമിനായി 21 അന്താരാഷ്ട്ര മത്സരങ്ങളിൽ താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

KBFC Transfer News

ക്ലബ്ബിന്റെ മധ്യനിര ശക്തമാക്കാനും ക്രിയേറ്റിവിറ്റി കൂട്ടാനും റോഗിന്റെ വരവിലൂടെ സാധിക്കും. ഈ ട്രാൻസ്ഫർ നീക്കം പൂർത്തിയാവുകയാണെങ്കിൽ കേരളാ ബ്ലാസ്റ്റേഴ്സിന് അത് മികച്ചൊരു മുതൽക്കൂട്ടായും മാറും.

ALSO READ:

English Summary: The latest KBFC Transfer News reveals that Kerala Blasters are actively pursuing Croatian midfielder Marko Rog. The 31 year old versatile player, with experience at Serie A club Napoli, Sevilla, and Dinamo Zagreb alongside 21 international caps, will provide a massive boost to the squad’s midfield depth.