Kerala Blasters: കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുതിയ അറബ് ഉടമസ്ഥരുടെ കീഴിൽ തങ്ങളുടെ ആദ്യ വിദേശ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ആസ്റ്റൺ വില്ലയുടെ അക്കാദമിയിലൂടെ വളർന്നുവന്ന 28-കാരനായ ഇംഗ്ലീഷ് മുന്നേറ്റ താരം ആന്ദ്രെ ഗ്രീനാണ് കൊമ്പന്മാരുടെ നിരയിലേക്ക് എത്തുന്നത്. താരം നിലവിൽ ചെന്നൈയിൽ നടക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീ-സീസൺ ക്യാമ്പിൽ ജോയിൻ ചെയ്തിട്ടുണ്ട്. കരാർ ഒപ്പുവെക്കൽ നടപടികൾ പൂർത്തിയായതോടെ ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ലെഫ്റ്റ് വിങ്ങറായ ആന്ദ്രെ ഗ്രീൻ റൈറ്റ് വിങ്ങിലും അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഒരുപോലെ തിളങ്ങാൻ ശേഷിയുള്ള ഫോർവേഡാണ്. ആസ്റ്റൺ വില്ലയ്‌ക്കായി പ്രീമിയർ ലീഗിലും ചാംപ്യൻഷിപ്പിലുമായി നാൽപ്പതോളം മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം പോർട്‌സ്മത്ത്, പ്രെസ്റ്റൺ നോർത്ത് എൻഡ്, ചാർട്ടൺ അത്‌ലറ്റിക് തുടങ്ങിയ പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകൾക്കായും ബൂട്ട് കെട്ടിയിട്ടുണ്ട്. സ്ലോവാക്യൻ വമ്പന്മാരായ സ്ലോവാക് സ്ലോവാൻ ബ്രാറ്റിസ്ലാവയ്ക്കൊപ്പം ഫോർച്യൂണ ലീഗ് കിരീടം ഉയർത്തിയ പരിചയസമ്പത്തും താരത്തിനുണ്ട്. ഇംഗ്ലണ്ടിന്റെ യു-16 മുതൽ യു-19 വരെയുള്ള വിവിധ യൂത്ത് ദേശീയ ടീമുകളെ പ്രതിനിധീകരിച്ച അനുഭവസമ്പത്തുമായാണ് ആന്ദ്രെ ഗ്രീൻ ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് മൂർച്ചകൂട്ടാൻ എത്തുന്നത്.
ALSO READ:
- മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോൾ നേടിയ താരം ബ്ലാസ്റ്റേഴ്സിലേക്ക്
- മധ്യനിരയിലേക്ക് വീണ്ടുമൊരു റിക്രൂട്ട്: യൂറോപ്യൻ താരത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്സ്
- ഫാലോ പോയി, പകരം ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാക്കാൻ പുതിയ വിദേശ താരം
English Summary
According to the latest sports updates, Kerala Blasters FC have completed the signing of 28 year old former Aston Villa winger Andre Green as their first foreign recruit under the new ownership. The versatile English forward, who represented England at youth levels, has already joined the Kerala Blasters pre-season camp in Chennai.
