Aavesham CLUB FeaturedFootballIndian Super LeagueKBFCSports

ട്രെഡിഷണൽ വിങ്ങറല്ല: ആന്ദ്രേ ഗ്രീനിന്റെ പ്ലെയിങ് സ്റ്റൈലും ദൗർബല്യങ്ങളും അറിയാം…

കൗണ്ടർ അറ്റാക്കാണ് താരത്തിന്റെ പ്രധാന സവിശേഷത. ലെഫ്റ്റ് വിങ്ങിലൂടെ കുതിച്ച് കയറുന്ന ഗ്രീൻ വിങ്ങിൽ നിന്നും ബോക്സിലേക്ക് ക്രോസുകൾ നൽകുന്ന ഒരു ട്രേഡിഷണൽ വിങ്ങറല്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) പുതിയ സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഇംഗ്ലണ്ടിൽ നിന്നുള്ള ആന്ദ്രേ ഗ്രീനിനെ (Andre Green) സ്വന്തമാക്കിയിരിക്കുകയാണ്.

ആസ്റ്റൺ വില്ല അക്കാദമിയിലൂടെ പന്ത് തട്ടി വളർന്ന ഈ 28-കാരൻ പ്രധാനമായും ലെഫ്റ്റ് വിംഗറാണെങ്കിലും റൈറ്റ് വിംഗിലും ആവശ്യമെങ്കിൽ സെന്റർ ഫോർവേഡായും ഒരുപോലെ തിളങ്ങാൻ കഴിവും വഴക്കവുമുള്ള ആളാണ്.

ഗ്രീനിന്റെ പ്ലെയിങ് സ്റ്റൈലും അദ്ദേഹത്തിൻറെ മികവും പോരായ്മകളും നമുക്കൊന്ന് പരിശോധിച്ചാലോ…

സവിശേഷതകൾ (Andre Green Playing Style)

Andre Green
Andre Green

കൗണ്ടർ അറ്റാക്കാണ് താരത്തിന്റെ പ്രധാന സവിശേഷത. ലെഫ്റ്റ് വിങ്ങിലൂടെ കുതിച്ച് കയറുന്ന ഗ്രീൻ വിങ്ങിൽ നിന്നും ബോക്സിലേക്ക് ക്രോസുകൾ നൽകുന്ന ഒരു ട്രേഡിഷണൽ വിങ്ങറല്ല.

പകരം ലെഫ്റ്റ് വിങ്ങിൽ നിന്നും പന്തുമായി ബോക്സിലേക്ക് ഇന്സൈഡ് കട്ട് ചെയ്യാൻ മികവുള്ളവനാണ്. ഗ്രീനിന്റെ പല ഗോളുകളും പരിശോധിച്ചാൽ അതിൽ ഭൂരിഭാഗവും അദ്ദേഹം നേടിയത് ഈ കട്ട്- ഇൻസൈഡിലൂടെയാണ്.

കൗണ്ടർ അറ്റാക്കിന്റെ സമയല്ലാത്തപ്പോൾ ഗ്രീനിന്റെ കളി ശൈലി ഒരൽപം വ്യത്യസ്‍തമാണ്. സഹകളിക്കാരുമായി ഷോർട്ട് പാസുകൾ കളിച്ച് എതിർ ബോക്സിൽ ഒരു ആക്രമണ അന്തരീക്ഷം സൃഷ്ടിച്ച് ബോക്സിലേക്ക് കടന്ന് കൂടുക എന്നതാണ് ഗ്രീനിന്റെ കളി ശൈലി.

180 സെന്റീമീറ്റർ ഉയരമുള്ള താരത്തിന് ആ ഉയരം ഉപയോഗിച്ച് ഹെഡർ ഗോളുകൾ നേടാനും കഴിവുണ്ട്.

ഒപ്പം അറ്റാക്കിങ്ങിലേക്ക് എത്തുന്ന ഹൈ ബോളുകളിൽ അഡ്വാന്റേജ്‌ നേടാനും ഗ്രീനിനെ ഈ ഉയരം സഹായിക്കാറുണ്ട്.

ഗ്രീനിന്റെ മറ്റൊരു പ്രത്യേക കീ പാസുകളാണ്. നേരത്തെ പറഞ്ഞത് പോലെ കേവലം ക്രോസിങ്ങുകൾ ചെയ്യുന്ന ഒരു വിങ്ങറല്ല അദ്ദേഹം. പകരം അവിടെ നിന്നും കീ പാസുകൾ നൽകുക എന്നതാണ് താരത്തിന്റെ പഴയ കളികൾ നമ്മെ ഓർമിപ്പിക്കുന്നത്.

പോരായ്‌മകൾ ( Andre Green Weaknesses)

ഏതൊരു കളിക്കാരനുമുള്ള പോരായ്മകൾ ഗ്രീനിനുണ്ട്. താരത്തിന്റെ പ്രധാന പോരായ്‌കകൾ കൂടി ഒന്ന് പരിശോധിക്കാം..

  • ഹൈ പ്രെസ്സിങ്ങിൽ പന്ത് ഹോൾഡ് ചെയ്യാൻ താരം അത്ര മികവുള്ളവനല്ല എന്നതാണ് പ്രധാന പോരായ്മ. അതായത് എതിർ താരങ്ങൾ നല്ലൊരു സമ്മർദ്ദം സൃഷ്ടിച്ചാൽ പന്ത് കാലിൽ നിന്ന് നഷ്ടപ്പെടാൻ സാധ്യതയുള്ള താരമാണ് ഗ്രീൻ.
  • ഡിഫൻസാണ് മറ്റൊരു പോരായ്മ. പ്രതിരോധത്തിലേക്ക് ഇറങ്ങിവന്ന് ബോൾ പിടിച്ചെടുക്കാൻ അത്ര കേമനല്ല ഗ്രീൻ.
  • നേരത്തെ പറഞ്ഞത് പോലെ ക്രോസിംഗ് താരത്തിന് ഒരു ബുദ്ധിമുട്ടേറിയ കടമ്പയാണ്. ക്രോസിങ്ങിൽ ഒരൽപം വീക്കുള്ള താരമാണ് ഗ്രീൻ.
  • എതിരാളികൾ സൃഷ്ടിക്കുന്ന ഓഫ് സൈഡ് കെണികളിലും സ്ഥിരമായി വീഴുന്ന താരം കൂടിയാണ് ഗ്രീൻ.

ആഷ്‌ലി എങ്ങനെ ഉപയോഗിക്കും?

ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുന്ന താരത്തേക്കാൾ, ഒരു സൂപ്പർ സബ്ബായി പരിശീലകൻ ആഷ്‌ലി ഉപയോഗിക്കാൻ സാധ്യതയുള്ള താരമാണ് ഗ്രീൻ.

ടീമിന് ഗോൾ ആവശ്യമുള്ളപ്പോഴും അറ്റാക്കിങ് ശക്തമാക്കേണ്ട സാഹചര്യത്തിലും ഇറക്കാൻ മിടുക്കനാണ് ഗ്രീൻ.

ലെഫ്റ്റ് വിങ്ങിന് പുറമെ റൈറ്റ് വിങ്ങിലും കളിപ്പിക്കാമെങ്കിലും സെൻട്രൽ ഫോർവെർഡിൽ ഗ്രീനിനെ ആഷ്‌ലി കളിപ്പിക്കാൻ സാധ്യതയില്ല. കാരണം താരത്തിന്റെ ഫിനിഷിങ് അത്ര മികവുള്ളതല്ല.

ALSO READ:

English Summary

Kerala Blasters’ new English forward Andre Green is a versatile left winger known for his explosive speed and counter attacking threat. Standing at 180 cm, Andre Green offers exceptional aerial ability, quick short passes, and box-finishing skills, making him a dynamic attacking asset for the upcoming Indian Super League season.