CricketCricket National TeamsIndian Cricket TeamSports

ഇഷാന് പകരം വൈഭവ് കളിക്കില്ല; പകരം മറ്റൊരു താരത്തെ കളിപ്പിക്കാൻ ഗംഭീർ

വൈഭവിനെ ടീമിൽ ഉൾപ്പെടുത്തുമ്പോൾ നിലവിലെ ഓപ്പണിങ് സഖ്യം പൊളിക്കേണ്ടി വരും. എന്നാൽ സഞ്ജു- അഭിഷേക് ഓപ്പണിങ് സഖ്യം പൊളിക്കേണ്ടതില്ല എന്ന നിലപാടിലാണ് പരിശീലകൻ ഗൗതം ഗംഭീർ.

Nz Vs Ind Second T20: ന്യൂസിലാൻഡിനെതിരെ ഇന്ത്യ രണ്ടാം ടി20 മത്സരത്തിന് ഒരുങ്ങുകയാണ്. ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ രണ്ടാം പോരാട്ടത്തിന് ഇറങ്ങുമ്പോൾ വിക്കറ്റ് കീപ്പർ- ബാറ്റർ ഇഷാൻ കിഷൻ മത്സരത്തിനുണ്ടാവില്ല.

പേശിവലിവിനെ തുടര്‍ന്ന് താരം രണ്ടാം ട്വന്റി-20 യിൽ കളിക്കില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.

പരിക്കേറ്റ ഇഷാന് പകരം കൗമാരതാരം വൈഭവ് സൂര്യവംശി കളിച്ചേക്കുമെന്ന ചില റിപോർട്ടുകൾ പുറത്ത് വരുന്നുണ്ടെങ്കിലും ഇഷാന് പകരം വൈഭവ് കളിച്ചേക്കില്ലെന്നാണ് പുതിയ സൂചനകൾ.

ഇഷാന് പകരം മറ്റൊരു താരത്തെ കളിപ്പിക്കാനാണ് പരിശീലകൻ ഗൗതം ഗംഭീർ ഒരുങ്ങുന്നത് എന്നാണ് ലഭ്യമാകുന്ന ഏറ്റവും പുതിയ സൂചനകൾ വ്യക്തമാക്കുന്നത്. കൂടുതലറിയാം..

ഇഷാന് പകരം ശിവം ദുബെ

Nz Vs Ind Second T20
ശിവം ദുബെ

ഇഷാൻ കിഷന് പകരം ഓൾറൗണ്ടർ ശിവം ദുബെ കളിക്കാനാണ് സാദ്ധ്യതകൾ. വൈഭവ് മികച്ച താരമാണെങ്കിലും ഓപ്പണിങ് പൊസിഷനിൽ കളിച്ച് ശീലമുള്ള താരമാണ് അദ്ദേഹം. അതിനാൽ വൈഭവിനെ ടീമിൽ ഉൾപ്പെടുത്തുമ്പോൾ നിലവിലെ ഓപ്പണിങ് സഖ്യം പൊളിക്കേണ്ടി വരും.

എന്നാൽ സഞ്ജു- അഭിഷേക് ഓപ്പണിങ് സഖ്യം പൊളിക്കേണ്ടതില്ല എന്ന നിലപാടിലാണ് പരിശീലകൻ ഗൗതം ഗംഭീർ. ഇതാണ് ഇഷാന് പകരം ദുബെയ്ക്ക് വഴിയൊരുങ്ങുന്നത്.

ശിവം ദുബെ ആദ്യ ഇലവനിലേക്ക് വരുമെങ്കിലും മൂന്നാം സ്ഥാനത്ത് തിലക് വർമ്മയായിരിക്കും ബാറ്റിങിനിറങ്ങുക.

ആദ്യ ടി20 യിലും തിലകാണ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തത്. ശിവം ദുബെ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യും.

ടീമിൽ മറ്റു മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

രണ്ടാം ടി20യ്ക്കുള്ള ടീം ഇന്ത്യയുടെ സാധ്യത ഇലവൻ (Nz Vs Ind Second T20 Playing XI)

സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ശ്രേയസ് അയ്യർ, ശിവം ദുബെ, നമൻ ധിർ, നിതീഷ് റെഡി, അക്‌സർ പട്ടേൽ, ഭുവനേശ്വേർകുമാർ , അർശ്ദീപ് സിങ്, മായങ്ക് യാദവ്

ALSO READ:

English Summary: In the upcoming Nz Vs Ind Second T20, India faces selection choices as Ishan Kishan is ruled out with an injury. To keep the opening pair intact, Shivam Dube is expected to replace him over Vaibhav Suryavanshi, providing crucial balance to the playing XI.