sanju samson: ന്യൂസിലാൻഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരം വിജയത്തോടെ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കീവികൾ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 2 പന്തുകളും 4 വിക്കറ്റുകളും ബാക്കി നിൽക്കേ വിജയലക്ഷ്യം പൂർത്തീകരിക്കുകയായിരുന്നു.
മലയാളി താരം സഞ്ജു സാംസന്റെ കിടിലൻ പ്രകടനമാണ് ഇന്ത്യൻ ബാറ്റിങ്ങിന് അടിത്തറ പാകിയത്. 33 പന്തിൽ 4 സിക്സറുകളും 8 ബൗണ്ടറികളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്.
മത്സരത്തിന്റെ ഒമ്പതാം ഓവറിലാണ് സഞ്ജു പുറത്താകുന്നത്. എന്നാൽ മത്സരത്തിന്റെ തുടക്കത്തിലേ സഞ്ജുവിനെ പുറത്താക്കാൻ കീവി ബൗളർമാർ ഒരു തന്ത്രം പയറ്റിയിരുന്നു. അതിനെയും മറികടന്നാണ് സഞ്ജു കൂറ്റൻ സ്കോർ ഉയർത്തിയത്.
മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കാൻ കീവി ബൗളർമാർ ആവിഷ്കരിച്ച തന്ത്രം എന്താണെന്ന് നോക്കാം…
കീവി ബൗളർമാരുടെ ‘സ്വിങ്’ തന്ത്രം (Sanju Samson vs New Zealand Swing Bowling Strategy)

രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവർ എറിഞ്ഞത് ന്യൂസിലാൻഡ് വെറ്ററൻ സീമർ മാറ്റ് ഹെൻറിയാണ്. ഓവറിലെ അഞ്ചാം പന്തിൽ ഒരു മാരക ഇൻ സ്വിങ്ങർ ഹെൻറി സഞ്ജുവിനെതിരെ എറിഞ്ഞിരുന്നു. തലനാരിഴയ്ക്കാണ് സഞ്ജു ആ അപടകത്തിൽ നിന്നും രക്ഷപ്പെട്ടത്.
തുടർന്ന് ഓവറിലെ അവസാന പന്തിലും ഹെൻറി ഇൻ സ്വിങ്ങർ എറിഞ്ഞതോടെ ആ പന്തിലും സഞ്ജു കഷ്ടപ്പെട്ടു. ഇതോടെ ഇൻ സ്വിങ്ങർ എറിഞ്ഞ് സഞ്ജുവിനെ കുരുക്കാനുള്ള നീക്കമായിരുന്നു കീവി ബൗളർമാർ പുറത്തെടുത്തത്.
രണ്ടാം ഓവർ എറിയാനെത്തിയ ആദം മിൽനെ ആദ്യ പന്ത് ഔട്ട് സ്വിങ്ങർ എറിഞ്ഞെങ്കിലും തുടർന്ന് തുടർച്ചയായി പല വേരിയേഷനുകളിൽ അദ്ദേഹം സഞ്ജുവിനെതിരെ ഇൻ സ്വിങ്ങർ എറിഞ്ഞ് കൊണ്ടേയിരുന്നു.
എന്നാൽ ആദ്യ ഇൻ സ്വിങ്ങറിൽ പതറിയ സഞ്ജു പിന്നീട് വന്ന ഓരോ ഇൻ സ്വിങ്ങറുകളെയും ബൗണ്ടറി കടത്തുകയായിരുന്നു.
ഇതോടെ സഞ്ജുവിനെ കുരുക്കാനുള്ള കീവി ബൗളർമാരുടെ സ്വിങ് പ്രയോഗം പൊളിയുകയും ചെയ്തു.
കീവി ബൗളർമാരുടെ ഈ തന്ത്രം പൊളിച്ചാണ് സഞ്ജു ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.
അതേ, സമയം അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി20 പരമ്പരയിൽ ഇപ്പോൾ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.
ഒക്ടോബർ 24 ന് ക്രൈസ്റ്റ്ചർച്ചിൽ തന്നെയാണ് രണ്ടാം ടി20 മത്സരം.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30 നാണ് മത്സരം.
ALSO READ:
- സുമിത് ശർമയ്ക്ക് പകരം സൂപ്പർ താരം ആദ്യ ഇലവനിലേക്ക്? മുംബൈയ്ക്കെതിരെ ആഷ്ലി പ്ലാൻ മാറ്റുമോ?
- ബ്ലാസ്റ്റേഴ്സിനെതിരെ ഞങ്ങളുടെ 2 താരങ്ങൾ കളിച്ചേക്കില്ല: സ്ഥിരീകരിച്ച് മുംബൈ പരിശീലകൻ
- പരീക്ഷണങ്ങൾ വേണ്ട: ബ്ലാസ്റ്റേഴ്സിന് ജയിക്കാനുള്ള പെർഫെക്റ്റ് ഇലവൻ ഇതാ….
English Summary: Sanju Samson played a brilliant knock of 67 runs off 33 balls against New Zealand, successfully dismantling the Kiwi bowlers’ early swing bowling strategy and laying the foundation for India‘s thrilling run chase victory in the first T20 match at Christchurch.
