2023- ൽ കിരീടം ഉയർത്തിയതിന് ശേഷം ഒരിക്കൽ പോലും പ്ലേഓഫിൽ കയറാനാവാത്ത ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
വരും സീസണിൽ മികച്ച ടീമിനെ ഒരുക്കി ഒരു തിരിച്ച് വരവ് നടത്തുമെന്ന് ആരാധകർ കണക്ക് കൂട്ടവെയാണ് ഒരു ആന മണ്ടത്തരത്തിന് സിഎസ്കെ ഒരുങ്ങുന്നത്.
പ്രമുഖ മാധ്യമമായ ക്രിക്ക്ബസ്സിന്റെ റിപ്പോർട്ട് പ്രകാരം ചെന്നൈ എസ്ആർഎച്ചിന്റെ ഇംഗ്ലീഷ് ഓൾ റൗണ്ടർ ലിയാം ലിവിങ്സ്റ്റനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നാണ്.
ഐപിഎല്ലിൽ അത്ര മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള താരമല്ല, ലിവിങ്സ്റ്റൻ.
2022, 2023 സീസണുകളിൽ പഞ്ചാബ് കിങ്സിനായി മികച്ച പ്രകടനം നടത്തി എന്നതൊഴിച്ചാൽ കട്ട ശോകമാണ് ലിവിങ്സ്റ്റൻ.
കഴിഞ്ഞ 3 സീസണുകളിൽ ദയനീയമായിരുന്നു താരത്തിന്റെ പ്രകടനം.
2026 സീസണിൽ ആകെ 2 കളികൾ മാത്രം കളിച്ച താരം നേടിയത് വെറും 15 റൺസാണ്. ഈ താരത്തെ സ്വന്തമാക്കാനാണ് സിഎസ്കെ ശ്രമം നടത്തുന്നത് എന്നതല്ല മണ്ടത്തരം. താരത്തിനായി സിഎസ്കെ വിട്ട് കൊടുക്കുന്നത് ഖലീൽ അഹമ്മദിനെയാണ് എന്നതാണ്.
നിലവിൽ ചെന്നൈ നിരയിലുള്ള മികച്ച ലെഫ്റ്റ് ആം പേസറാണ് ഖലീൽ അഹമ്മദ്. അതാവശ്യം മികച്ച രീതിയിൽ താരം പന്തെറിയുന്നുമുണ്ട്.
ഇത്തരത്തിലൊരു താരത്തെയാണ് ലിവിങ്സ്റ്റണ് വേണ്ടി ചെന്നൈ വിട്ട് കൊടുക്കാൻ തയ്യാറാവുന്നത് എന്നതാണ് പരിതാപകരം.
ഇനി ബാറ്റിങ്ങിന്റെ കാര്യമാണെങ്കിൽ സിഎസ്കെയുടെ ടോപ് ഓർഡറിൽ ഒരു ലെഫ്റ്റ് ഹാൻഡർ ബാറ്ററില്ല.
ആകെയുള്ളത് ശിവം ദുബെ മാത്രമാണ്.
ട്രേഡ് വിൻഡോയിൽ ഒരു ലെഫ്റ്റ് ഹാൻഡർ ബാറ്റർക്ക് ശ്രമം നടത്താതെ സിഎസ്കെ എന്തിനാണ് ഐപിഎല്ലിൽ മോശം പ്രകടനം തുടരുന്ന ലിവിങ്സ്റ്റണ് വേണ്ടി നീക്കം നടത്തുന്നത് എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.
ALSO READ:
- ചെന്നൈയുടെ നായക സ്ഥാനം? അതോ മുംബൈ ഇന്ത്യൻസോ: സസ്പെൻസുമായി സഞ്ജു സാംസൺ
- സൂപ്പർ താരത്തെ CSK റിലീസ് ചെയ്യുന്നു: ലേലത്തിൽ വീണ്ടും വാങ്ങിക്കാൻ പ്ലാൻ
English Summary: Ahead of the deadline, Chennai Super Kings are facing criticism over a potential IPL Trade swapping left arm pacer Khaleel Ahmed for SRH’s Liam Livingstone. Fans question releasing an in form Indian bowler for a struggling foreign all-rounder instead of strengthening their left handed batting unit.
