കേരളാ ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിനുള്ള റിസേർവ് സ്ക്വാഡിലേക്കാണ് ബ്ലാസ്റ്റേഴ്സ് സൈനിങ്ങ് നടത്തിയിരിക്കുകയാണ്. 18 കാരനായ കിഷോർ തിവാരിയെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.
മണിപ്പൂരിൽ നിന്നുള്ള ഈ 18 കാരൻ വിങ്ങറായും സ്ട്രൈക്കറായും കളിയ്ക്കാൻ കെൽപുള്ള താരമാണ്. യൂത്ത് ലീഗിൽ 11 മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ നേടിയിട്ടുള്ള താരം കൂടിയാണ് കിഷോർ.
ഫുട്ബോൾ 4 ചേഞ്ച് അക്കാദമിയിൽ നിന്നുമാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. കഴിവ് തെളിയിച്ച് വന്നാൽ സീനിയർ ടീമിൽ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാവാൻ സാധിക്കുന്ന താരം കൂടിയാണ് കിഷോർ.
ALSO READ:
- ഹ്യൂമേട്ടനും ഹെങ്ബെർട്ടും തിരിച്ചെത്തുന്നു: മഞ്ഞപ്പടയ്ക്ക് വീണ്ടും വസന്തകാലം
- ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ‘ബെൽഫോർട്ട്’ തിരിച്ചെത്തി: ഇനി കൊമ്പന് കരുത്ത് കൂടും
- ജനുവരിയിൽ പുതിയ താരങ്ങൾ വരുമോ? ബ്ലാസ്റ്റേഴ്സിന്റെ വിന്റർ ട്രാൻസ്ഫർ പ്ലാൻ അറിയാം…
English Summary: Kerala Blasters have completed the signing of 18 year old forward Kishore Tiwari for their reserve squad in the Reliance Foundation Development League (RFDL). The Manipur born talent scored 11 goals in 11 Youth League games. This strategic move strengthens the future attacking lineup of Kerala Blasters.
