റിസേർവ് ടീമിലേക്ക് ഒരു സൈനിങ് കൂടി നടത്തി കേരളാ ബ്ലാസ്റ്റേഴ്സ് (Kerala Blasters). സ്പെയിനിലെ വിവിധ യൂത്ത് ടീമുകൾക്കായി കളിച്ച ഇരുപതുകാരനായ പ്രതിരോധ താരം സമർഥ് ഭരദ്വാജിനെയാണ് ബ്ലാസ്റ്റേഴ്സ് റിസേർവ് ടീമിലേക്ക് സ്വന്തമാക്കിയിരിക്കുന്നത്.
സ്പാനിഷ് ക്ലബ്ബായ സിഡി സിറ്റിയോ ഡി അരൻജുവസിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.സ്പെയിനിലെ പ്രഫറന്റെ ഡിവിഷനിൽ സിഡി സിറ്റിയോ ഡി അരൻജുവസ് ടീമിനായി കളിച്ച സമർഥ്,ഒരു ഗോളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
മാഡ്രിഡിലെ എഡി കല പോസുവേലോയുടെ അണ്ടർ -19 ടീമിനായി കളിച്ചിരുന്ന സമർനാഥ് അക്കാലയളവിൽ അത്ലറ്റിക്കോ മഡ്രിഡ്, റയൽ മഡ്രിഡ് എന്നീ സ്പാനിഷ് വമ്പന്മാരുടെ യൂത്ത് ടീമുകൾക്കെതിരെയും കളിച്ചിട്ടുണ്ട്.കരുത്തുറ്റ ഫിസിക്കൽ ഗെയിമിന് പേര് കേട്ട താരം കൂടിയാണ് സമർനാഥ്.
ALSO READ:
- ആ രണ്ട് താരങ്ങളാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ: മനസ്സ് തുറന്ന് ലൂണ
- ‘അവന്റെയുള്ളിൽ ആവേശത്തിന്റെ തീയുണ്ട്’ ബ്ലാസ്റ്റേഴ്സിന്റെ ഭാവി സൂപ്പർതാരത്തെ പ്രഖ്യാപിച്ച് അഡ്രിയാൻ ലൂണ
- ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ SLK-യിലെ മിന്നൽ താരങ്ങൾ: സൂപ്പർ ലീഗിൽ തമ്പടിച്ച് ബ്ലാസ്റ്റേഴ്സ്
English Summary: Kerala Blasters FC has signed 20 year old defender Samarth Bhardwaj from Spanish club CD Sitio de Aranjuez for their reserve team. Having played youth football in Madrid against Atletico and Real Madrid, the young defender brings physical quality and Spanish experience to the Kerala Blasters setup.
