FootballSportsSuper League Kerala

സൂപ്പർ ലീഗ് വിടുമോ മലപ്പുറം എഫ്സി? പുതിയ മോഹങ്ങൾക്ക് കലണ്ടർ കുരുക്ക്…

ഇന്ത്യൻ ഫുട്ബോൾ ലീഗിൽ കളിക്കണമെങ്കിൽ മലപ്പുറം എഫ്സിയ്ക്ക് സൂപ്പർ ലീഗ് കേരളാ ഡ്രോപ്പ് ചെയ്യേണ്ടി വരും

ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ശ്രദ്ധ നേടിയ ലീഗാണ് സൂപ്പർ ലീഗ് കേരളാ അഥവാ എസ്എൽകെ. ലീഗ് ശ്രദ്ധ നേടിയെങ്കിലും ഇപ്പോഴും എസ്എൽകെ ഇന്ത്യൻ ഫുട്ബോൾ പിരമിഡിന്റെ പുറത്താണ്.

ഫ്രാഞ്ചൈസി മോഡലിലുള്ള സ്റ്റേറ്റ് ലീഗുകൾ ഇന്ത്യൻ ഫുട്ബോൾ പിരമിഡിന്റെ ഭാഗമല്ല. എന്നാൽ ഇന്ത്യൻ ഫുട്ബോൾ പിരമിഡിന്റെ ഭാഗമാവാനുള്ള ശ്രമത്തിലാണ് എസ്എൽകെ ക്ലബായ മലപ്പുറം എഫ്സി.

നിലവിൽ എസ്.എൽ.കെയിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബാണ് മലപ്പുറം എഫ്സി. ഇത്രയും ആരാധക പിന്തുണയുള്ള ഒരു ക്ലബ്ബിനെ ദേശീയ ഫുട്ബാൾ സിസ്റ്റത്തിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് ക്ലബ് ഉടമകൾ.

ഷോർട്ട് ലീഗായ എസ്.എൽ.കെയിൽ മാത്രം കളിക്കാതെ ഇന്ത്യൻ ഫുടബോൾ ലീഗിൽ കളിച്ച് ഒരു ഫുൾ ടൈം ക്ലബ് ആവാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ് എന്ന കാര്യം ക്ലബ് ഉടമകളിലൊരാൾ വ്യക്തമാക്കിയതുമാണ്.

എന്നാൽ മലപ്പുറം എഫ്സി ഐ.എഫ്.എല്ലിലെത്തുകയാണ് എങ്കിൽ ചില പ്രധാന ചോദ്യങ്ങൾ കൂടി നിഴലിക്കുന്നുണ്ട്.

സൂപ്പർ ലീഗ് കേരളയും ഇന്ത്യൻ ഫുട്ബോൾ ലീഗും ഒരേ സമയമാണ് നടക്കുന്നത്.

അതിനാൽ ഇന്ത്യൻ ഫുട്ബോൾ ലീഗിൽ കളിക്കണമെങ്കിൽ മലപ്പുറം എഫ്സിയ്ക്ക് സൂപ്പർ ലീഗ് കേരളാ ഡ്രോപ്പ് ചെയ്യേണ്ടി വരും.

അതല്ല, സൂപ്പർ ലീഗിൽ കളിക്കാനാണ് ആഗ്രഹമെങ്കിൽ ഐഎഫ്എല്ലും ഉപേക്ഷിക്കേണ്ടി വരും.

ഇതും രണ്ടും പരിഹരിക്കണമെങ്കിൽ ഹൈബ്രിഡ് മോഡലിൽ ഒരേ സമയം മലപ്പുറം എഫ്സി രണ്ട് ലീഗുകളിലും കളിക്കേണ്ടി വരും.

എന്നാൽ ഒരേ സമയം 2 ലീഗുകളിൽ കളിക്കുക എന്നത് അത്ര ഉചിതമായ കാര്യമല്ല.

മലപ്പുറം എഫ്സിയെ കൂടാതെ കാലിക്കറ്റ് എഫ്സിയ്ക്കും ഇന്ത്യൻ ഫുട്ബോൾ സിസ്റ്റത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹമുണ്ട്.

നേരത്തെ അവർ ഐ- ലീഗ് 3 യിൽ കളിച്ചിരുന്നു.

സൂപ്പർ ലീഗ് കേരളാ സീസണ് ശേഷമാണ് ഐ- ലീഗ് 3 ആരംഭിച്ചത് എന്നതിനാലും ഐ-ലീഗ് 3 യിൽ വിദേശ താരങ്ങളെ ഉൾപെടുത്താൻ കഴിയില്ല എന്ന നിയമമുള്ളത് കൊണ്ട് കാലിക്കറ്റ് എഫ്സി ഐ-ലീഗ് കളിച്ചത് സൂപ്പർ ലീഗ് കേരളയെ ബാധിച്ചിട്ടില്ല.

എന്നാൽ ഐ- ലീഗ് 3 പോലെ അല്ല ഐഎഫ്എൽ സീസൺ അത്ര ഷോർട് അല്ല.

ഐഎഫ്എൽ പോലെ കുറച്ച് ദീർഘമുള്ള ലീഗിനൊപ്പം എസ്.എൽ.കെയും കളിക്കുക എന്നത് ഉചിതമല്ല.

ALSO READ:

English Summary: Malappuram FC is exploring steps to enter the Indian football pyramid to become a full time professional club. However, potential scheduling overlaps between Super League Kerala and national leagues present key structural challenges regarding dual-league participation and squad management.