FootballKBFCSports

അശുഭ സൂചന; ലൂണയുടെ പരിക്കിൽ ആശങ്കപ്പെടുത്തുന്ന അപ്‌ഡേറ്റ് പുറത്ത്

ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ നായകൻ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് താരത്തെ സബ് ചെയ്യുകയും ചെയ്തിരുന്നു.

സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിന് ബ്ലാസ്റ്റേഴ്‌സ് യോഗ്യത നേടിയിരുന്നു. ഏപ്രിൽ 26 ന് നടക്കുന്ന ക്വാർട്ടറിൽ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എന്നാൽ ഈ മത്സരത്തിന് മുമ്പ് ബ്ലാസ്റ്റേഴ്സിന് അശുഭകരമായ വാർത്തകൾ കൂടി പുറത്ത് വരികയാണ്.

ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ നായകൻ അഡ്രിയാൻ ലൂണയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് താരത്തെ സബ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ പരിക്ക് അത്ര ഗുരുതര സ്വഭാവമുള്ളതല്ല എന്നായിരുന്നു ആദ്യ ഘട്ടത്തിലുള്ള റിപ്പോർട്ട്.

എന്നാൽ ലൂണയുടെ റിപ്പോർട്ടിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്കപ്പെടാനുണ്ടെന്ന് വ്യക്തമാക്കുകയാണ് രേവ് സ്പോർട്സിന്റെ പുതിയ റിപ്പോർട്ട്. പരിക്കേറ്റ ലൂണ ഇന്ന് ട്രൈനിങ്ങിന് ഇറങ്ങിയില്ലെന്നും എംആർഐ സ്കാനിങ്ങിന് കാത്തിരിക്കുകയാണ് എന്നുമാണ് രേവ് സ്പോർട്സിന്റെ റിപ്പോർട്ടിൽ പറയുന്നത്.

നിലവിൽ ലൂണയെ എംആർഐ സ്കാനിങ്ങിന് വിധേയമാക്കിയിട്ടുണ്ട്. എന്നാൽ ഇതിന്റെ റിസൾട്ട് പുറത്ത് വന്നിട്ടില്ല. ഈ റിസൾട്ട് പുറത്ത് വന്നാൽ മാത്രമേ താരത്തിന്റെ ഭാവിയിൽ തീരുമാനമാകുകയുള്ളു.

എംആർഐ സ്കാനിങ് ഫലം ബ്ലാസ്റ്റേഴ്സിന് എതിരാണ് എങ്കിൽ ലൂണയില്ലാതെയാവും ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെ നേരിടുക.