ഐ എസ് എല്ലിൽ കളിച്ച ഇതിഹാസ താരമാണ് അഹമ്മദ് ജാഹു എന്ന മൊറോക്കോൻ താരം ഐ എസ് എൽ ചരിത്രത്തിലെ മികച്ച മധ്യ നിരക്കാരന് ഏതൊരു ടീമിനും മധ്യനിരയിൽ കളി നിയന്ത്രിക്കാൻ പറ്റുന്ന പ്ലേ മേക്കർ റോളിൽ എല്ലാം നിറഞ്ഞാടിയ ജാഹു പ്രൊഫഷണൽ ഫുട്ബോൾ നിന്ന് വിരമിച്ച് പരിശീലനത്തിലെക്ക് ഇറങ്ങുന്നു.
പരിശീലകൻ സർജിയോ ലൊബേരയുടെ വിശ്വസ്തനായിരുന്നു അഹമ്മദ് ജാഹു ലൊബേറ കളിപ്പിച്ച ഇടങ്ങളിൽ എല്ലാം അദ്ദേഹത്തിന്റെ പൂർണതയായിരുന്നു ജാഹു.
ഗോവ,മുംബൈ,ഒഡീഷ എന്നിവർക്കായി 100 ലധികം മത്സരങ്ങൾ കളിച്ച ജാഹു ഐ എസ് എൽ ചരിത്രത്തിലെ അറിയപ്പെടുന്ന പ്ലേ മേക്കാരാണ്.
നിലവിൽ 37 വയസ്സുള്ള അദ്ദേഹം കളി മതിയാക്കി പരിശീലന വേഷം അണിയാൻ പോവുകയാണ്.സൗദി ക്ലബ് അമൽ അൽ അരൗയ്കയാണ് ജോഹു പരിശീലക റോൾ അണിയുക