സമീപകാലത്താണ് രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഇരുവർക്കും പിന്നാലെ മറ്റൊരു താരം കൂടി വിരമിക്കൽ ഒരുങ്ങുന്നു എന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്.
ഇന്ത്യയുടെ സ്റ്റാര്‍ ഓൾ റൗണ്ടര്‍ രവീന്ദ്ര ജഡേജ പങ്ക് വെച്ച ഒരു പോസ്റ്റാണ് അഭ്യുഹങ്ങൾക്ക് കാരണം. ടെസ്റ്റ് ജഴ്സി ധരിച്ച ഒരു ചിത്രമാണ് ജഡേജ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരം വിരമിക്കൽ സൂചനയാണോ നൽകിയതെന്ന സംശയത്തിലാണ് ആരാധകര്‍. പോസ്റ്റിന് താഴെ ഇത്തരത്തിലുള്ള കമന്റുകളും കാണാൻ സാധിക്കും.
എന്നാൽ വിരമിക്കൽ സൂചനയല്ല മറിച്ച് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഓൾ റൗണ്ടര്‍മാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ താരമെന്ന റെക്കോര്‍ഡ് ജഡേജ അടുത്തിടെ സ്വന്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് താരം ഈ പോസ്റ്റ് പങ്ക് വെച്ചതെന്നാണ് മറ്റു ചിലർ ഇതിനെ പറ്റി അഭിപ്രായപ്പെടുന്നത്.
പുരുഷ ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ 1152 ദിവസമായി ജഡേജ ലോക ഒന്നാം നമ്പർ താരമായി തുടരുകയാണ് ജഡേജ. ഈ നേട്ടത്തിന് നേട്ടത്തിന് അഭിനന്ദനങ്ങൾ അറിയിച്ച ആരാധകരോട് നന്ദി പ്രകടിപ്പിക്കുന്നതായാണ് ജഡേജയുടെ പോസ്റ്റിനെ ചിലര്‍ വ്യാഖ്യാനിക്കുന്നത്.
ഈ പോസ്റ്റിന് വിരമിക്കലുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തൽ. രണ്ട് വർഷം കൂടി അദ്ദേഹത്തിന് ടെസ്റ്റ് ടീമിൽ തുടരാനാവുമെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.