Indian Super LeagueKBFC

അമേ റണാവാഡയെ കേരള ബ്ലാസ്റ്റേഴ്‌സ് നിന്ന് പടിയിറങ്ങുന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ബന്ധപ്പെട്ട് മറ്റൊരു നിരാശജനക്കരമായ ട്രാൻസ്ഫർ അപ്ഡേറ്റ് കൂടി പുറത്ത് വരുകയാണ്. അഭ്യൂഹങ്ങൾ പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ റൈറ്റ് ബാക്ക് താരം അമേ റണാവാഡെ കേരള ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുകയാണ്. 

കഴിഞ്ഞ സൂപ്പർ കപ്പിന് മുന്നോടിയായാണ് അമേ റണാവാഡെ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. എന്നാൽ താരത്തിന് ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സിനായി ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിട്ടില്ല.

പരിക്കേറ്റ റൈറ്റ് ബാക്ക് താരം ആശിഷ് റായ്ക്ക് പകരക്കാരനായാണ് അമേ റണാവാഡെയെ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്  സ്വന്തമാക്കുന്നത്. താരത്തെ ഈയൊരു സീസൺ നീളുന്ന ലോൺ അടിസ്ഥാനത്തിലാണ് MBSG സ്വന്തമാക്കുന്നതെന്നാണ് അപ്ഡേറ്റ്.

എന്തിരുന്നാലും അമേയെ ലോണിൽ അയക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റിനെതിരെ ഇതോടകം ഒട്ടേറെ വിമർശനങ്ങൾ വരുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഇനി അമേയ്ക്ക് പകരക്കാരനായി ആരെ കൊണ്ടുവരുമെന്ന് നോക്കി കാണേണ്ടതാണ്.