ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ബദ്ധവൈരികളായ ബ്രസീലിനെതിരെ ഗംഭീര വിജയം നേടിയിരിക്കുകയാണ് അർജന്റീന. ആദ്യപകുതിയിൽ തന്നെ ഒന്നിനെതിരെ 3 ഗോളുകൾക്ക് മുന്നിട്ട് നിന്ന അർജന്റീന ആ ആധിപത്യം രണ്ടാം പകുതിയിലും പുലർത്തിയിരിക്കുകയാണ്. ഇതിനിടയിൽ കളത്തിൽ അർജന്റീനൻ താരവും ബ്രസീലിയൻ താരവും തമ്മിൽ നടന്ന വാക്ക് പോരാട്ടവും ഏറെ ചർച്ചയാവുകയാണ്.
ബ്രസീലിയൻ യുവതാരം റോഡ്രിഗോയും അർജന്റീനൻ മധ്യനിര താരം ലിയനാർഡോ പരേഡസും തമ്മിലാണ് വാക്ക് യുദ്ധം നടന്നത്. റോഡ്രിഗോയുടെ നീക്കം പരാജയെപ്പെടുത്തിയ പരേഡസിനോട് നീ വെറും മോശമാണ് എന്ന് റോഡ്രിഗോ പറഞ്ഞതോട് കൂടിയാണ് സംഭവവികാസങ്ങൾക്ക് തുടക്കം.
എനിക്ക് ഒരു ലോകകിരീടവും രണ്ട് കോപ്പാ അമേരിക്ക കിരീടവുമുണ്ട്. ഇക്കാര്യത്തിൽ നീ വെറും വട്ടപൂജ്യം മാത്രമാണെന്നാണ് പരേഡസ് റോഡ്രിഗോയ്ക്ക് നൽകിയ മറുപടി. ഇതിന്റെ വീഡിയോയെയും ഇപ്പോൾ വൈറലായിരിക്കുകയാണ്.
അതേ സമയം, കളത്തിൽ താരങ്ങൾ തമ്മിൽ ഇത്തരത്തിൽ വാക്ക്വാദത്തിൽ ഏർപ്പെടുന്നത് സർവ സാധാരണമാണ്. എതിരാളികളെ മാനസികമായി തകർക്കാനുള്ള കളത്തിലെ ഒരു തന്ത്രമാണിത്.
അതേ സമയം, ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിലെ മികച്ച പ്രകടനത്തോടെ അർജന്റീന 2026 ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ നിന്നും യോഗ്യത നേടുന്ന ആദ്യ ടീം കൂടിയാണ് അർജന്റീന.