ലോക ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക കിരീടം ഉയർത്തിയിരിക്കുകയാണ്. 27 വർഷങ്ങൾക്ക് ശേഷമാണ് സൗത്ത് ആഫ്രിക്ക ഒരു ഐസിസി കിരീടം നേടുന്നത്. അതേ സമയം മത്സരശേഷം തോൽവിയെ പറ്റി പ്രതികരണം നടത്തിയിരിക്കുകയാണ് ഓസിസ് നായകൻ പാറ്റ് കമ്മിൻസ്.
മത്സരം തങ്ങളുടെ കൈകളിലേക്ക് എത്തിയതാണെന്നും നിർഭാഗ്യവശാൽ ഇത്തവണ അത് വഴുതിപ്പോയെന്നും പറഞ്ഞ കമ്മിൻസ് മത്സരത്തിലെ ടേണിങ് പോയിന്റിനെ കുറിച്ചും സംസാരിച്ചു.
ആദ്യ മൂന്ന് ഇന്നിങ്‌സുകളും കളി ഓസീസിന്റെ കയ്യിലായിരുന്നു, നാലാം ഇന്നിംഗ്സ് പക്ഷെ പൂർണ്ണമായും ദക്ഷിണാഫ്രിക്ക നേടി. തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിഞ്ഞില്ല, അവിടെ നിന്നുമാണ് ഞങ്ങൾക്ക് മത്സരത്തിലെ നിയന്ത്രണം നഷ്ടമായതിനും കമ്മിൻസ് പറഞ്ഞു.
തോൽവിയോടെ ഐസിസി ടൂർണമെന്റ് ഫൈനലുകളിൽ ഓസ്ട്രേലിയയുടെ അപരാജിത കുതിപ്പിന് കൂടി അവസാനിച്ചിരിക്കുകയാണ്. 50 വർഷത്തിനിടെ അവർ കളിച്ച 14 ഫൈനലുകളിൽ നാലാമത്തെ മാത്രം തോൽവിയാണിത്.
പാറ്റ് കമ്മിൻസ് നയിച്ച ഓസ്‌ട്രേലിയൻ ടീം ഒരു പതിറ്റാണ്ടിലേറെയായി ഒരു ഐസിസി ഫൈനൽ തോൽവി പോലും അനുഭവിച്ചിരുന്നില്ല.